ഷിക്കാഗോ ഓര്‍ത്തഡോക്‌സ് മഹായിടവകയില്‍ പരിശുദ്ധ ബസേലിയോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഷിക്കാഗോ ഓര്‍ത്തഡോക്‌സ് മഹായിടവകയില്‍ പരിശുദ്ധ ബസേലിയോസ് ദ്വിതീയന്‍ ബാവ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാള്‍

ഷിക്കാഗോ: ശാസ്താംകോട്ട ശുദ്ധജല തടാക തീരത്ത് സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവ തിരുമനസ്സിലെ പന്ത്രണ്ടാം ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 27, 28 (ശനി, ഞായര്‍) ദിവസങ്ങളില്‍ ബല്‍വുഡ് ഓര്‍ത്തഡോക്‌സ് മഹായിടവകയില്‍ പൂര്‍വ്വാധികം ഭംഗിയായി കൊണ്ടാടുന്നു.


പരിശുദ്ധ പിതാവ് 14 വര്‍ഷക്കാലം ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷപദം അലങ്കരിച്ചു

27നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്‌കാരവും, തുടര്‍ന്ന് അനുസ്മരണ സമ്മേളവും നടക്കും. 29നു ഞായറാഴ്ച രാവിലെ 9 മണിക്ക് പ്രഭാത നമസ്‌കാരവും, 9.50നു ഫാ. ഡാനിയേല്‍ ജോര്‍ജിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന, ധൂപ പ്രാര്‍ത്ഥന, വചന ശുശ്രൂഷ, നേര്‍ച്ച വിളമ്പ് എന്നിവയുണ്ടായിരിക്കും.

എല്ലാ വിശ്വാസികളുടേയും പ്രാര്‍ത്ഥനാപൂര്‍വ്വമായ സാന്നിധ്യം ഫാ. ഡാനിയേല്‍ ജോര്‍ജ് (വികാരി), പി.സി. വര്‍ഗീസ് (ട്രസ്റ്റി), ഷിബു മാത്യു (സെക്രട്ടറി) എന്നിവര്‍ ക്ഷണിക്കുന്നു.

ജോര്‍ജ് വര്‍ഗീസ് വെങ്ങാഴിയില്‍ അറിയിച്ചതാണിത്.

Other News in this category4malayalees Recommends