13 കാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ ; അമ്മ നേരില്‍ കണ്ടതോടെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി

13 കാരിയെ മൂന്നു വര്‍ഷത്തോളം പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍ ; അമ്മ നേരില്‍ കണ്ടതോടെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി
പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍. 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച നാഗ്പൂര്‍ സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇയാള്‍ മകളെ പീഡിപ്പിച്ചിരുന്നു. പിതാവ് ലൈംഗീകമായി പീഡിപ്പിക്കുന്ന വിവരം പെണ്‍കുട്ടിയുടെ സഹപാഠി സ്‌കൂള്‍ പ്രിന്‍സിപ്പലിനെ അറിയിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പെണ്‍കുട്ടിയുടെ അമ്മയെ വിവരമറിയിച്ചു. എന്നാല്‍ അമ്മ പരാതി നല്‍കാന്‍ തയ്യാറായില്ല. ഭര്‍ത്താവ് മകളെ പീഡിപ്പിക്കുന്നത് ഞായറാഴ്ച നേരിട്ട് കാണാനിടയായതോടെ അവര്‍ പരാതി നല്‍കാന്‍ തയ്യാറായി. സ്വകാര്യ സ്‌കൂളില്‍ പ്യൂണായ 45 കാരനാണ് അറസ്റ്റിലായത്. എട്ടാം ക്ലാസുകാരിയായ പെണ്‍കുട്ടി തുടര്‍ച്ചയായി പീഡനത്തിന് ഇരയായതോടെ ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്നു.

Other News in this category4malayalees Recommends