ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഫെബ്രുവരി 3ന്

ലോസ് ആഞ്ചലസ് സെന്റ് അല്‍ഫോന്‍സാ ദേവാലയ കൂദാശയും പ്രതിഷ്ഠയും ഫെബ്രുവരി 3ന്

ലോസ് ആഞ്ചലസ്: കാലിഫോര്‍ണിയയിലെ ഭരണങ്ങാനം എന്നറിയപ്പെടുന്ന ലോസ് ആഞ്ചലസിലെ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദൈവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠയും ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍. ജേക്കബ് അങ്ങാടിയത് പിതാവ് ഫെബ്രുവരി മൂന്നാം തീയതി രാവിലെ 10 മണിക്ക് നിര്‍വഹിക്കുന്നു.


സ്ഥലപരിമിതിയാല്‍ ക്ലേശിച്ച ഇടവകസമൂഹം ഏവര്‍ക്കും ഒരുമിച്ചു ദൈവാരാധനക്കു അനുയോജ്യമായ ഒരു പുതിയ ദൈവാലയത്തിനായി വിശുദ്ധ അല്‍ഫോന്‍സാമ്മ വഴി നടത്തിയ ദീര്‍ഘകാല ത്തെ പ്രാര്‍ത്ഥനക്കുള്ള ഉത്തരം നല്‍കിയ ദൈവ പിതാവിനെ നന്ദിയോടെ സ്മരിക്കുന്ന പ്രസ്തുത തിരുകര്‍മ്മങ്ങളില്‍ രൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍. ജോയി ആലപ്പാട്ട് പിതാവ് തന്റെ വിശിഷ്ട സാന്നിധ്യത്താല്‍ ഏവരെയും അനുഗ്രഹിക്കുന്നു.

പ്രാര്‍ത്ഥനയും പരിശ്രമവും സമ്പത്തും സമയവും ഒരുപോലെ കോര്‍ത്തിണക്കി ഏകമനസോടെ പുതിയ ദൈവാലയത്തിനായി അധ്വാനിച്ച ഇടവക ജനത്തിന്റെ സന്തോഷത്തില്‍ 'പുതിയൊരു പള്ളി' എന്ന ആശയം മുന്നോട്ടുവച്ച മുന്‍ വികാരി റവ. ഫാ. കുര്യാക്കോസ് വാടാനയും ആത്മീയ കാര്യങ്ങളില്‍ സഹായിക്കാന്‍ ഓടിയെത്തുന്ന സമീപസ്ഥരായ അനേക മലയാളീവൈദികരും പങ്കുചേരുന്നു.

നാനൂറിലേറെ പേര്‍ക്ക് ഒരുമിച്ചു ബലിയര്‍പ്പിക്കുവാനും ദൈവിക ശുശ്രുഷ കളില്‍പങ്കുചേരുവാനും സാധിക്കുന്ന ദൈവാലയത്തോട് അനുബന്ധിച്ചു 125 പേര്‍ക്കു ആരാധിക്കാവുന്ന മനോഹരമായ ഒരു ചാപ്പലും 18 ക്ലാസ് മുറികളും ഉണ്ടെന്നത് ' ഒരു പൂചോദിച്ചാല്‍ ഒരുപൂന്തോട്ടം തന്നെ നല്‍കുന്ന' സ്‌നേഹപിതാവിനു സെയിന്റ് അല്‍ഫോന്‍സാ ഇടവകയോടുള്ള കരുതലും സ്‌നേഹവും വെളിപ്പെടുത്തുന്നു.

പുതിയദൈവാലത്തെ സീറോ മലബാര്‍സഭയുടെ പ്രൗഢിയും പാരമ്പര്യവും കാത്തു സംരക്ഷിക്കുന്നവിധം ക്രമീകരിക്കുവാന്‍ ബഹു. വികാരി. റവ. ഫാ. കുര്യാക്കോസ് കുംബകീലിന്റെ ആത്മീയനേതൃത്വത്തില്‍ അധ്വാനശീലവും അര്‍പ്പണമനോഭാവവും ഉള്ള ട്രസ്റ്റീമാരും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും ചര്‍ച്ച് വികസന കമ്മിറ്റിയും ഇടവക സമൂഹവും കഴഞ്ഞ ഏതാനും മാസമായി ചെയ്യുന്ന കഠിനാധ്വാനം ഫലമണിയുന്ന അനുഗ്രഹീത നിമിഷം ഫെബ്രുവരി 3 രാവിലെ 10 മണി. ആ സ്വപ്നസാഷാത്കാര നിമിഷത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കുചേര്‍ന്നു അനുഗ്ര ഹംപ്രാപിച്ചു ധന്യരാകുവാന്‍ ഏവരെയും സഹര്‍ഷം സ്വാഗതംചെയ്തുകൊണ്ട് ബഹുമാനപെട്ട വികാരി അച്ചനും വിശ്വാസികളേവരും കൂപ്പുകൈകളോടെ കാത്തിരിക്കുന്നു.

ജെനി ജോയി അറിയിച്ചതാണിത്.Other News in this category4malayalees Recommends