യുഎഇയിലും സ്വദേശിവല്‍ക്കരണം

യുഎഇയിലും സ്വദേശിവല്‍ക്കരണം
ദുബായ്: യുഎഇയില്‍ സ്വകാര്യമേഖലയില്‍ സ്വദേശി സ്വദേശിവല്‍ക്കരണം ശക്?തമാക്കുന്നു. ഇതിന്റെ ഭാഗമായി ഈ വര്‍ഷം പതിനയ്യായിരം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് മാനവവിഭവ ശേഷി മന്ത്രാലയം.

കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കാന്‍ മുഴുവന്‍ സ്ഥാപനങ്ങളും സഹകരിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.സ്വകാര്യമേഖലയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുക എന്നത് യു.എ.ഇയുടെ ദേശീയ നയമാണ്.

2021 ഓടെ തൊഴിലെടുക്കുന്ന സ്വദേശികളുടെ അമ്പത ശതമാനമെങ്കിലും സ്വകാര്യമേഖലയിലായിരിക്കുകയാണ് തവ്തീന്‍ എന്ന് പേരിട്ട് നടപ്പാക്കുന്ന അജണ്ടയിലൂടെ ലക്ഷ്യമിടുന്നത്. കമ്പനികള്‍, സര്‍ക്കാറുകള്‍, വിദ്യാഭ്യാസരംഗം, സ്വദേശികള്‍ എന്നിവ ഒന്നിച്ച് സഹകരിച്ചാലേ ഈ ലക്ഷ്യത്തിലെത്താനാവൂ എന്ന് തൊഴില്‍ മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹംലി പറഞ്ഞു.
Other News in this category4malayalees Recommends