കൊഹ്ലിയ്ക്ക് അനുഷ്‌കയുടെ അച്ഛന്‍ നല്‍കിയ സമ്മാനമെന്തെന്നോ ?

കൊഹ്ലിയ്ക്ക് അനുഷ്‌കയുടെ അച്ഛന്‍ നല്‍കിയ സമ്മാനമെന്തെന്നോ ?
അനുഷ്‌ക വിരാട് വിവാഹം ഡിസംബര്‍ 11 ന് ഇറ്റലിയില്‍ വച്ചാണ് നടന്നത്. മിലാനിലെ ആഢംബര റിസോര്‍ട്ടില്‍ വച്ച് ഹൈന്ദവ ആചാര പ്രകാരമായിരുന്നു വിവാഹം. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

വീണ്ടും ഇവരെ കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുകയാണ്. വിരാട് കോഹ്ലിയ്ക്കു അനുഷ്‌കയുടെ പിതാവിന്റെ വക ഒരു മനോഹര സമ്മാനം ലഭിച്ചതാണ് പുതിയ വാര്‍ത്ത. തേജസ്വിനി ദിവ്യനായിക് രചിച്ച പ്രണയ കവിതകളുടെ സമാഹാരമാണ് റിട്ട. കേണല്‍ അജയ് കുമാര്‍ താരത്തിനു സമ്മാനിച്ചത്. സ്‌മോക്‌സ് ആന്‍ഡ് വിസ്‌കി എന്നാണ് സമാഹാരത്തിന്റെ പേര്. വിവാഹ സല്‍ക്കാരത്തിനിടെ കോഹ്ലിയ്ക്ക് ചില സുഹൃത്തുക്കള്‍ കവിതകളടങ്ങിയ പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയിരുന്നു.42 കവിതകളടങ്ങിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ അനുഷ്‌കയുടെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു പ്രകാശനം. പുസ്തകം വായിച്ച അജയ് കുമാറിന് നന്നെ ബോധിച്ചു. ഇതോടെ ഒന്നും ചിന്തിച്ചില്ല. നേരെ മരുമകനു സമ്മാനമായി നല്‍കി. അനുഷ്‌ക വഴിയാണ് കോഹ്ലിയുടെ കവിതാ താല്‍പര്യം അജയ് കുമാര്‍ അറിഞ്ഞത്.

Other News in this category4malayalees Recommends