വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന ഇന്ത്യക്കാരന്‍ പിടിയില്‍

വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന ഇന്ത്യക്കാരന്‍ പിടിയില്‍
ഷാര്‍ജ: പ്രതിശ്രുത വധുവിനെ കാണാനായി വിമാനത്താവളത്തിന്റെ മതില്‍ ചാടിക്കടന്ന ഇന്ത്യന്‍ എഞ്ചിനീയര്‍ പിടിയില്‍.മതില്‍ ചാടി കടന്നു റണ്‍വേയിലുണ്ടായിരുന്ന വിമാനത്തില്‍ കയറാന്‍ ആയിരുന്നു ഇയാളുടെ ലക്ഷ്യം. എന്നാല്‍ തന്റെ നടപടിയില്‍ ഒട്ടും ഖേദമില്ലെന്നും സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി സംഭവിച്ചതാണെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

പ്രതിശ്രുതവധുവും എഞ്ചിനീയറും യുഎഇയിലായിരുന്നെങ്കിലും ഇരുവര്‍ക്കും പരസ്പരം കാണാനുള്ള സാഹചര്യമുണ്ടായിരുന്നില്ല. പ്രതിശ്രുത വധുവിനൊപ്പം നാട്ടിലേക്ക് തിരിക്കാന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തോട് നിരവധി തവണ അനുമതി തേടിയെങ്കിലും ലീവ് നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് യുവാവ് സാഹസത്തിന് തയ്യാറായത്.

26കാരനായ ഈ ഇന്ത്യന്‍ സിവില്‍ എഞ്ചിനീയറെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് വെളിപ്പെടുത്തിയിട്ടില്ല. അതേ സമയം ഇരുവരും തമ്മിലുള്ള വിവാഹത്തിന് യുവാവിന്റെ വീട്ടുകാര്‍ക്ക് താത്പര്യമില്ലെന്നും ഇയാള്‍ സൂചിപ്പിച്ചു. ഇതേ തുടര്‍ന്നാണ് തന്നെ നാട്ടിലേക്ക് വിടാതെ തടഞ്ഞുവെച്ചിരിക്കുന്നതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.
Other News in this category4malayalees Recommends