ഓഹിയോവില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചു; കൊല ചെയ്തത് 911 കാളിനോട് പ്രതികരിച്ചെത്തിയ ഓഫീസര്‍മാരെ; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പോലീസ് കസ്റ്റഡിയില്‍; അന്വേഷണം തിരുതകൃതി

ഓഹിയോവില്‍ രണ്ട് പോലീസ് ഓഫീസര്‍മാര്‍ ഡ്യൂട്ടിക്കിടയില്‍ വെടിയേറ്റ് മരിച്ചു; കൊല ചെയ്തത് 911 കാളിനോട് പ്രതികരിച്ചെത്തിയ ഓഫീസര്‍മാരെ; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ പോലീസ് കസ്റ്റഡിയില്‍; അന്വേഷണം തിരുതകൃതി
ഓഹിയോവിലെ രണ്ട് പോലീസ് ഓഫീസര്‍മാര്‍ വെടിയേറ്റ് മരിച്ചതായി റിപ്പോര്‍ട്ട്. കൊലപാതകിയെന്ന് സംശയിക്കുന്ന ആളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഓഹിയോവിലെ വെസ്റ്റര്‍വില്ലെയില്‍ വച്ചാണ് ശനിായഴ്ച ഇവര്‍കൊല്ലപ്പെട്ടിരിക്കുന്നത്. ഒരു ഫോണ്‍ കാളിനോട് പ്രതികരിച്ചെത്തിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ ആക്രമണമുണ്ടായത്. ഡ്യൂട്ടിക്കിടയില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടുവെന്ന് സിറ്റി ഓഫ് വെസ്റ്റര്‍വില്ലെ ട്വിറ്ററിലൂടെ സ്ഥിരീകരിച്ചിട്ടുമുണ്ട്.

ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ പുറത്ത് വിടുമെന്നും സിറ്റി അധികൃതര്‍ വെളിപ്പെടുത്തുന്നു. ക്രോസ് വിന്‍ഡ് ഡ്രൈവില്‍ വച്ച് പ്രാദേശിക സമയം ഉച്ചക്ക് ഒരു മണിക്കായിരുന്നു കൊലപാതകങ്ങള്‍ അരങ്ങേറിയതെന്നാണ് 10 ടിവി വെളിപ്പെടുത്തുന്നത്. 911 കാളിനോട് പ്രതികരിച്ച് പോലീസ് ഓഫീസര്‍മാര്‍ ഇവിടെ എത്തിയപ്പോഴായിരുന്നു ഇവര്‍ക്ക് നേരെ വെടിവയ്പുണ്ടായിരുന്നതെന്നാണ് വെസ്റ്റെര്‍വില്ലെ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഫോക്‌സ് ന്യൂസിനോട് വിശദീകരിച്ചിരിക്കുന്നത്.

എന്നാല്‍ എത്ര പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നും അവരുടെ നിലയെന്താണൈന്നും പോലീസ് വെളിപ്പെടുത്തിയിട്ടില്ല. വെടിവയ്പ് നടത്തിയെന്ന് സംശയിക്കുന്ന ഒരാള്‍ കസ്റ്റഡിയിലാണെന്നാണ് ഫോക്‌സ് 28 കൊളംബസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സാഹസികമായി പിന്തുടര്‍ന്നാണ് പ്രതിയെ കീഴടക്കിയതെന്നും സൂചനയുണ്ട്. എന്നാല്‍ ഇയാളുടെ പേര് വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം തിരുതകൃതി

യായി നടക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

Other News in this category4malayalees Recommends