മരണാനന്തരം തന്റെ തെറ്റിന് പ്രയശ്ചിത്തം നടത്തി ഒരമ്മ ; ആ കണ്ണുകള്‍ മകന് ഇനി വെളിച്ചമേകും

മരണാനന്തരം തന്റെ തെറ്റിന് പ്രയശ്ചിത്തം നടത്തി ഒരമ്മ ; ആ കണ്ണുകള്‍ മകന് ഇനി വെളിച്ചമേകും
കൈയ്യബദ്ധം കൊണ്ട് കണ്ണ് നഷ്ടമായ മകന് മരണാന്തരം അമ്മയുടെ കണ്ണ് നല്‍കി. താമരക്കുളം കൊട്ടയ്ക്കാട്ടുശേരി ചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ബാര്യ രമാദേവിയുടെ (50) കണ്ണാണ് മകന്‍ ഗോകുല്‍രാജിന് ഇനി കാഴ്ചയാകുക. പശു കുതറിയോടിയപ്പോള്‍ ഗോകുലിനെ രക്ഷിക്കാന്‍ അമ്മ രമാദേവി ശ്രമിക്കവേയാണ് ആറാം വയസ്സില്‍ ഗോകുലിന് കണ്ണിലെ കാഴ്ച നഷ്ടമായത്. നാലു ദിവസം മുമ്പ് ബൈക്കപകടത്തിലാണ് രമാദേവി മരിച്ചത്.

രമാദേവിയുടെ മൂത്തമകനാണ് ബിഎസ്സി നഴ്‌സിങ് ബിരുദ ധാരിയായ ഗോകുല്‍രാജ്. വെള്ളിയാഴ്ചയായിരുന്നു ഗോകുലിന് കണ്ണ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. ഫെബ്രുവരി ആറിന് ഇളയമകന്‍ രാഹുലിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവേ ഹമ്പില്‍ കയറി തെറിച്ചു വീണ് രമാദേവിയ്ക്ക് അപകടം സംഭവിച്ചു. ഉടന്‍ മരിച്ചു. ഉടന്‍ ഇരു കണ്ണുകളും ശസ്ത്രക്രിയിലൂടെ നീക്കി. ഇതില്‍ ഒരു കണ്ണാണ് മകന് കാഴ്ചയാകുക.

മകന്റെ ഒരു കണ്ണിന് കാഴ്ച നഷ്ടമായ വേദന ഈ അമ്മയെ എപ്പോഴും അലട്ടിയിരുന്നു. ജീവിച്ചിരിക്കുമ്പോള്‍ കണ്ണ് ദാനം ചെയ്യാന്‍ സന്നദ്ധത കാണിച്ചതുമാണ് . എന്നാല്‍ മകന്‍ സമ്മതിച്ചില്ല. ഇപ്പോഴും വേദനമൂലം മകന്‍ വിസമ്മതിച്ചെങ്കിലും കൂട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി സമ്മതിക്കുകയായിരുന്നു. മറ്റേ കണ്ണ് അവയവ ദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം രജിസ്റ്റര്‍ ചെയ്തവര്‍ക്ക് നല്‍കുമെന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Other News in this category4malayalees Recommends