ഭാര്യയ്ക്കുനേരെ ഗാര്‍ഹിക അതിക്രമം; വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു,ഗാര്‍ഹിക അതിക്രമത്തിന്റെ പേരില്‍ രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന്‍

ഭാര്യയ്ക്കുനേരെ ഗാര്‍ഹിക അതിക്രമം; വൈറ്റ്ഹൗസ് ഉദ്യോഗസ്ഥന്‍ രാജിവച്ചു,ഗാര്‍ഹിക അതിക്രമത്തിന്റെ പേരില്‍  രാജിവയ്ക്കുന്ന രണ്ടാമത്തെ ഉദ്യോഗസ്ഥന്‍
വാഷിംഗ്ടണ്‍: ട്രംപ് ഭരണകൂടത്തിന് പ്രധാന വെല്ലുവിളി ഉയര്‍ത്തി വൈറ്റ് ഹൗസില്‍ വീണ്ടും രാജി. ഗാര്‍ഹിക അതിക്രമത്തില്‍ കുറ്റം ചുമത്തപ്പെട്ടതിനെ തുടര്‍ന്നാണു ഉദ്യോഗസ്ഥന്റെ രാജി.

വൈറ്റ്ഹൗസിലെ പ്രസംഗരചയിതാവ് ഡേവിഡ് സോറെന്‍സണാണ് രാജിവച്ചത്. സൊറെന്‍സണന്റെ മുന്‍ഭാര്യ ജെസീക്ക കോര്‍ബെറ്റ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ രാജിവച്ചത്. ഇയാള്‍ തന്നെ രണ്ടര കൊല്ലമായി ഗാര്‍ഹീക പീഡനത്തിന് ഇരയാക്കിയതായി ജെസീക്ക പറയുന്നു.

ജെസീക്കയുടെ ഈ ആരോപണം സൊറെന്‍സണ്‍ നിരസിച്ചു.

ഞങ്ങള്‍ മാധ്യമങ്ങളുമായി ബന്ധപ്പെടുന്നതിനു മുന്‍പ് തന്നെ കഴിഞ്ഞ ദിവസം രാത്രിയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഞങ്ങള്‍ ഉടന്‍ ഉദ്യോഗസ്ഥനെ നേരിട്ടു, അവന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും അദ്ദേഹം രാജിവെക്കുകയും ചെയ്തു, വൈറ്റ്ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ് ഷാ ഒരു പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍, ജെസീക്ക തന്നെ പലതവണയായി മര്‍ദിച്ചിട്ടുണ്ടെന്ന് സൊറെന്‍സണ്‍ ആരോപിച്ചു. കാറില്‍ കയറി പോകാന്‍ ശ്രമിക്കവെ ജെസീക്ക തന്റെ പുറകെ ഓടിവന്ന് വലിച്ചുകയറ്റുകയും തനിക്ക് പരിക്കേല്‍ക്കുകയും ചെയ്തു, സൊറെന്‍സണ്‍ പറഞ്ഞു.
Other News in this category4malayalees Recommends