ഗ്രീന്‍ കാര്‍ഡ്: നറുക്കെടുപ്പ് സമ്പ്രദായം മാറ്റണമെന്ന് ട്രംപ്

ഗ്രീന്‍ കാര്‍ഡ്: നറുക്കെടുപ്പ് സമ്പ്രദായം മാറ്റണമെന്ന് ട്രംപ്
വാഷിങ്ടണ്‍: നറുക്കെടുപ്പിലൂടെ വിസ അനുവദിക്കുന്ന രീതി അമേരിക്ക നിര്‍ത്തലാക്കുന്നു. ഗ്രീന്‍കാര്‍ഡിന് കാത്തിരിക്കുന്നവര്‍ക്ക് വന്‍ തിരിച്ചടിയാകുമിത്. അമേരിക്കന്‍ പാര്‍ലമെന്റില്‍ പ്രസിഡന്റ് നടത്തിയ പ്രസംഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

അമേരിക്കയില്‍ സ്ഥിരതാമസമാക്കുന്നതിന് നല്‍കുന്ന അനുമതി പത്രമാണ് ഗ്രീന്‍കാര്‍ഡ്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവര്‍ ഇതിന് അപേക്ഷിച്ചിട്ടുണ്ട്. യോഗ്യതയുടെ അടിസ്ഥാനത്തിലുളള തൊഴില്‍ വിസകളിലൂടെ അമേരിക്കയില്‍ എത്താന്‍ കഴിയാത്ത അരലക്ഷം പേര്‍ക്കാണ് നറുക്കെടുപ്പിലൂടെ ഗ്രീന്‍കാര്‍ഡ് അനുവദിക്കുന്നത്.

ഓരോ രാജ്യത്തിനും ഗ്രീന്‍കാര്‍ഡ് പരിധി നിശ്ചയിക്കുന്നതിനെതിരെ ഇന്ത്യാക്കാര്‍ പ്രതിഷേധിക്കുന്നതിനിടെയാണ് ട്രംപിന്റെ ആഹ്വാനം. ഇത് പ്രാബല്യത്തിലായാല്‍ ഇന്ത്യയില്‍ നിന്ന് എച്ച്1 ബി വിസയില്‍ അമേരിക്കയിലെത്തിയവര്‍ ഗ്രീന്‍കാര്‍ഡിനായി ഏതാണ്ട് 70 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും. കെട്ടിക്കിടക്കുന്ന ഗ്രീന്‍കാര്‍ഡ് അപേക്ഷകള്‍ കുറയ്ക്കുന്നതിനാണഅ നറുക്കെടുപ്പ് സമ്പ്രദായം നിര്‍ത്തുന്നതെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.

കുടിയേറ്റ സമ്പ്രദായം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കുന്നത് അവസാനിപ്പിക്കുകയെന്ന ഉദ്ദേശ്യവുമുണ്ട്. കുറ്റവാളികളും ഭീകരരും രാജ്യത്ത് കടക്കുന്നത് തടയുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉണ്ടാക്കിയ നടപടി ക്രമത്തിന്റെ ഭാഗമായാണ് വിസ നറുക്കെടുപ്പ് സമ്പ്രദായം അവസാനിപ്പിക്കുന്നത്.
Other News in this category4malayalees Recommends