സീറോ മലബാര്‍ സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക യു.എസ്.എ

സീറോ മലബാര്‍ സഭയ്‌ക്കെതിരായ മാധ്യമ വിചാരണ ഗൂഢാലോചനയുടെ ഭാഗം: സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക യു.എസ്.എ

കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ചില തത്പര കക്ഷികളും സീറോ മലബാര്‍ സഭയ്ക്കും നേതൃത്വത്തിനുമെതിരേ നടത്തുന്ന ദുഷ്പ്രചാരണങ്ങള്‍ക്കെതിരേ സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (യു.എസ്.എ) ശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.


സീറോ മലബാര്‍ സഭയും സഭാധികാരികളും ഒറ്റക്കെട്ടാണെന്നും സഭയ്‌ക്കെതിരേയുള്ള ഒരു ദുഷ്പ്രചാരണങ്ങളും നിലനില്‍ക്കുന്നിതല്ലെന്നും ആഗോളതലത്തിലും പ്രാദേശികവുമായി സീറോ മലബാര്‍ സഭാ വിശ്വാസികള്‍ ഒറ്റക്കെട്ടാണെന്നും എസ്.എം.സി.സി ദേശീയ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി, ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളി, ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ്, മറ്റ് നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അപലപിച്ചു.

കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരി പിതാവിനേയും, സീറോ മലബാര്‍ സഭയേയും അധിക്ഷേപിച്ചുള്ള വാര്‍ത്തകളും ചര്‍ച്ചകളും സൃഷ്ടിക്കുന്ന മാധ്യമങ്ങളേയും സംഘടനകളേയും ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തിലേക്ക് ആഗോള തലത്തിലുള്ള അത്മായരെ എത്തിക്കരുതെന്നും എസ്.എം.സി.സി വക്താക്കള്‍ അറിയിക്കുകയുണ്ടായി.

സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെയും മുഖ്യധാരാ മാധ്യമധങ്ങളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും ഭൂമി ഇടപാടിന്റെ നിജസ്ഥിതികളെയും വസ്തുതകളേയും വളച്ചൊടിച്ച് സ്ഥാപിത താത്പര്യക്കാര്‍ നടത്തുന്ന വാര്‍ത്തകളും ചര്‍ച്ചകളും തികച്ചും അപക്വവും അടിസ്ഥാനരഹിതവുമാണ്.

സഭാധികാരികള്‍ ഭൂമിയിടപാടിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ സമചിത്തതയോടെയുള്ള തീരുമാനങ്ങളിലൂടെയും തീര്‍ക്കാവുന്ന പ്രശ്‌നങ്ങള്‍ മാത്രമേയുള്ളുവെന്നും പ്രസ്താവനകളില് രേഖപ്പെടുത്തിയിട്ടുണ്ട്.

സാങ്കേതികമായ പിഴവുകള്‍ ഇടപാടില്‍ വന്നിട്ടുണ്ടെന്നു സഭാ നേതൃത്വം അറിയിച്ചിട്ടും മാധ്യമങ്ങളും തത്പരകക്ഷികളും സഭയേയും സഭാനേതൃത്വത്തേയും വേട്ടയാടുന്നത് അംദഗീകരിക്കാനാവില്ലെന്നു എസ്.എം.സി.സി നാഷണല്‍ പ്രസിഡന്റ് സിജില്‍ പാലയ്ക്കലോടി അറിയിച്ചു.

ആലഞ്ചേരി പിതാവിനും സീറോ മലബാര്‍ സഭാ നേതൃത്വത്തിനും എസ്.എം.സി.സി പൂര്‍ണ്ണ പിന്തുണയും പ്രാര്‍ത്ഥനാ സഹായവും പ്രഖ്യാപിച്ചു. ആഗോള സീറോ മലബാര്‍ സഭയിലെ അത്മായര്‍ സഭയോട് ചേര്‍ന്നു നില്‍ക്കണമെന്നും ആലഞ്ചേരി പിതാവിനേയും മറ്റു സഭാ പിതാക്കന്മാരേയും സമര്‍പ്പിച്ച് പ്രാര്‍ത്ഥിക്കണമെന്നു എസ്.എം.സി.സി നാഷണല്‍ ടീം അംഗങ്ങള്‍ അഭ്യര്‍ത്ഥിക്കുകയുണ്ടായി.

എസ്.എം.സി.സിക്കുവേണ്ടി ജനറല്‍ സെക്രട്ടറി മേഴ്‌സി കുര്യാക്കോസ് അറിയിച്ചതാണിത്.

Other News in this category4malayalees Recommends