ഇന്ത്യ-യുഎഇ അഞ്ചുകരാറുകള്‍ ഒപ്പിട്ടു

ഇന്ത്യ-യുഎഇ അഞ്ചുകരാറുകള്‍ ഒപ്പിട്ടു
ദുബായ്: ഇന്ത്യന്‍ ഓയില്‍ എണ്ണക്കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനന പദ്ധതിയില്‍ പത്ത് ശതമാനം ഓഹരി ലഭിക്കുന്നത് അടക്കമുള്ള അഞ്ച് കരാറുകളില്‍ ഇന്ത്യയും യു.എ.ഇയും ഒപ്പുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് കരാറുകള്‍ ഒപ്പിട്ടത്. കൂടാതെ റെയില്‍വേ, ഊര്‍ജം, മാനവശേഷി, സാമ്പത്തിക മേഖലകളിലുള്ള കരാറുകളിലും ഇരു നേതാക്കളും ഒപ്പുവച്ചു.

അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയുമായി ഒപ്പുവച്ച കരാര്‍ പ്രകാരം 2018 മുതല്‍ 40 വര്‍ഷത്തേക്ക് ഇന്ത്യന്‍ ഓയില്‍ കമ്പനികളുടെ കണ്‍സോര്‍ഷ്യത്തിന് പുറംകടല്‍ എണ്ണ ഖനനത്തില്‍ ഇളവ് ലഭിക്കും.
ഗള്‍ഫിലെ ഇന്ത്യന്‍ തൊഴിലാളികളുടെ ചൂഷണം തടയുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. റെയില്‍ മേഖലയിലെ അടിസ്ഥാനസൗകര്യ വികസനത്തില്‍ സഹകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ ഇരു രാജ്യങ്ങളും പരസ്പരം നിക്ഷേപം നടത്തും.
Other News in this category4malayalees Recommends