പ്രണയദിനം സ്‌പെഷ്യലാക്കാന്‍ ബര്‍ഗര്‍ വിത്ത് റിങ്ങ്

പ്രണയദിനം സ്‌പെഷ്യലാക്കാന്‍ ബര്‍ഗര്‍ വിത്ത് റിങ്ങ്
വാഷിങ്ടണ്‍: പ്രണയദിനത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സ്‌പെഷ്യല്‍ സമ്മാനം നല്‍കാനാഗ്രഹിക്കുന്നവര്‍ക്ക് സ്‌പെഷ്യല്‍ ഡിന്നറുമായി അമേരിക്കയ ിലെ ഹോട്ടല്‍. രണ്ട് ലക്ഷം രൂപയുടെ സ്‌പെഷ്യല്‍ ബര്‍ഗര്‍ ഡിന്നര്‍ ആണ് ഹോട്ടല്‍ തയ്യാറാക്കുന്നത്. വജ്രം പതിച്ച സ്വര്‍ണമോതിരം ബര്‍ഗറിനോടൊപ്പമുണ്ടാകുമെന്നതാണ് ഡിന്നറിന്റെ പ്രത്യേകത.

പ്രണയദിനത്തില്‍ ഒരു റോസാപ്പൂവ് സമ്മാനിച്ചാലും അത് വിലപ്പെട്ടതായിരിക്കുമെങ്കിലും വ്യത്യസ്തത പരീക്ഷിക്കുന്‌പോഴാണ് സമ്മാനം മികച്ചതാകുന്നത്. മോതിരം വിരലിലണിയിക്കുന്നതിന് പകരം ഡിന്നറിന് കൊണ്ടു പോയി സര്‍പ്രൈസ് നല്‍കാന്‍ ബര്‍ഗര്‍ വിത്ത് റിങ്ങ് പരീക്ഷിക്കാം.

സമ്മാനമായി സ്‌പെഷ്യല്‍ ബര്‍ഗര്‍ നല്‍കാന്‍ ഉദ്ദേശിക്കുന്നവര്‍ രണ്ട് ദിവസം മുന്‍പേ ഓര്‍ഡര്‍ ചെയ്യണം.
Other News in this category



4malayalees Recommends