ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു ; 12 കാരന് വലതു കണ്ണും കൈയ്യും നഷ്ടമായി

ചാര്‍ജ് ചെയ്യുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ചു ; 12 കാരന് വലതു കണ്ണും കൈയ്യും നഷ്ടമായി
ഫോണ്‍ പൊട്ടിത്തെറിച്ചതോടെ 12 കാരന് പരിക്കേറ്റു. ചൈനയിലാണ് സംഭവം. സോഫ്റ്റ്പീഡിയ വെബ്‌സൈറ്റിലെ റിപ്പോര്‍ട്ട് പ്രകാരം കുട്ടിയുടെ വലതു കണ്ണും കൈയ്യുമാണ് നഷ്ടമായത്. ചാര്‍ജ് ചെയ്യുന്നതിനിടെ ഫീച്ചര്‍ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നു. വന്‍ സ്‌ഫോടനത്തില്‍ കണ്ണും കൈ വിരലും നഷ്ടമായത്.

രണ്ടു വര്‍ഷമായി ഉപയോഗിക്കാത്ത ഫീച്ചര്‍ ഫോണാണിത് എന്നാണ് ചൈനീസ് മാധ്യമങ്ങള്‍ പറയുന്നത്. ഫോണ്‍ ചാര്‍ജ് ചെയ്യവേ പൊട്ടിത്തെറിക്കുകയായിരുന്നു. ഫോണിന്റെയും പരിക്കേറ്റ കുട്ടിയുടേയും ചിത്രങ്ങള്‍ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്. വിലകുറഞ്ഞ പഴയ മോഡല്‍ ഫോണാണ് പൊട്ടിത്തെറിച്ചിരിക്കുന്നത്. ഏത് ബ്രാന്‍ഡാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നില്ല .

Other News in this category4malayalees Recommends