അമേരിക്കയ്ക്ക് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനെ സ്വകാര്യവല്‍ക്കരിക്കണം; ലക്ഷ്യം ചെലവേറിയ പ്രോഗ്രാമുകള്‍ക്കുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കല്‍; 2025 ഫെഡറല്‍ പിന്തുണയില്ലാതെ സ്‌പേസ് സ്റ്റേഷന് പ്രവര്‍ത്തിക്കാനായേക്കാം

അമേരിക്കയ്ക്ക് ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനെ സ്വകാര്യവല്‍ക്കരിക്കണം;  ലക്ഷ്യം ചെലവേറിയ പ്രോഗ്രാമുകള്‍ക്കുള്ള സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കല്‍; 2025 ഫെഡറല്‍ പിന്തുണയില്ലാതെ  സ്‌പേസ് സ്റ്റേഷന് പ്രവര്‍ത്തിക്കാനായേക്കാം
ഇത് സ്വകാര്യവല്‍ക്കരണത്തിന്റെ യുഗമാണല്ലോ..ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനും സ്വകാര്യവല്‍ക്കരിക്കാനുള്ള ഒരുക്കത്തിലാണ് യുഎസ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. സ്‌പേസ് സ്റ്റേഷന്‍ ഒരു കമേഴ്‌സ്യല്‍ വെര്‍ച്വര്‍ ആയി ഒരു പ്രൈവറ്റ് ഇന്റസ്ട്രിക്ക് നടത്താന്‍സാധിക്കുമോ...? എന്ന ചോദ്യം ഇതറിയുമ്പോള്‍ ആരുടെ മനസിലുമുയര്‍ന്നേക്കാം. എന്നാല്‍ അത് നടന്നാലും ഇല്ലെങ്കിലും അത്തരത്തിലാണ് അമേരിക്കയുടെ ആഗ്രഹം മുന്നോട്ട് പോകുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതിലൂടെ ചെലവേറിയ പ്രോഗ്രാമുകള്‍ക്കുള്ള ഫണ്ട് ഒരു പ്രശ്‌നമാകില്ലെന്നും കുറച്ച് വര്‍ഷത്തേക്ക് അത് സ്വകാര്യഇന്റസ്ട്രി കണ്ടെത്തിക്കൊള്ളുമെന്നുമാണ് വൈറ്റ് ഹൗസ് പ്രതീക്ഷിക്കുന്നതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷന്‍ എന്നത് താഴ്ന്ന ഓര്‍ബിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒരുസ്‌പേസ് സ്റ്റേഷനാണ്.നാസയായിരുന്നു ഇത് സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങിയത്. തുടര്‍ന്ന് റഷ്യ ഇതിനെ വികസിപ്പിക്കാന്‍ മുന്നോട്ട് വരുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഈ സ്‌റ്റേഷനില്‍ കാനഡ, യൂറോപ്പ്, ജപ്പാനീസ് സ്‌പേസ് ഏജന്‍സികളില്‍ നിന്നുള്ള ശാസ്ത്രജ്ഞന്‍മാര്‍ക്ക് സംയുക്ത ഗവേഷണത്തിനുള്ള അവസരമൊരുക്കുകയുമായിരുന്നു. ലോ എര്‍ത്ത് ഓര്‍ബിറ്റിന്റെ പരിസ്ഥിതിയില്‍ ശാസ്ത്ര ഗവേഷണം നടത്തുന്നതിനുള്ള സൗകര്യമാണ് ഇവിടെ ഇവര്‍ക്ക് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തില്‍ ഐഎസ്എസിനെ സ്വകാര്യ വല്‍ക്കരിച്ചാല്‍ 2025 മുതല്‍ ഇതിന് ഫെഡറല്‍ പിന്തുണയില്ലാതെ പ്രവര്‍ത്തിക്കാനാവുമെന്ന് ഇന്റേണല്‍ നാസ രേഖ വെളിപ്പെടുത്തുന്നു. ഇത് വാഷിംഗ്ടണ്‍ പോസ്റ്റിന് ലഭിച്ചതിനെ തുടര്‍ന്നാണീ നീക്കം പുറത്തായിരിക്കുന്നത്.

Other News in this category4malayalees Recommends