ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്റെ അശ്ലീല പ്രകടനവും അപമാനിക്കലും ; വീഡിയോ പുറത്തുവിട്ട് വിദ്യാര്‍ത്ഥിനി

ബസ് യാത്രയ്ക്കിടെ മധ്യവയസ്‌കന്റെ അശ്ലീല പ്രകടനവും അപമാനിക്കലും ; വീഡിയോ പുറത്തുവിട്ട് വിദ്യാര്‍ത്ഥിനി
ബസിനുള്ളില്‍ വച്ച് ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച മധ്യവയസ്‌കന്റെ വീഡിയോ വിദ്യാര്‍ത്ഥനി പുറത്തുവിട്ടു. ശല്യപ്പെടുത്തുകയും ശാരീരികമായി അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത ഇയാള്‍ക്കെതിരെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കി. ഫെബ്രുവരി ഏഴിന് വസന്ത് വില്ലേജില്‍ നിന്ന് ഐഐടി ഗേറ്റിലേയ്ക്ക് സഞ്ചരിക്കുന്നതിനിടെയാണ് മധ്യവയസ്‌കന്‍ ശല്യപ്പെടുത്തിയത്. ഉച്ചത്തില്‍ പ്രതിഷേധിച്ചപ്പോഴും സഹ യയാത്രക്കാര്‍ പിന്തുണച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

കോളേജില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ദുരനുഭവം ഉണ്ടായത്. പുസ്തകം വായിച്ചു കൊണ്ടിരിക്കേ സീറ്റ് അസാധാരണമായി കുലുങ്ങുന്നത് കണ്ട് മനസിലാക്കി മധ്യവയസ്‌കന്‍ സ്വയം ഭോഗം ചെയ്യുന്നതായി കണ്ടു.ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിക്കാനും ശ്രമിച്ചതോടെയാണ് വീഡിയോ എടുത്തത്.

മദ്യപിച്ചിരുന്നയാള്‍ എതിര്‍ത്തിട്ടും പത്തുമിനിറ്റോളം അക്രമം തുടര്‍ന്നു.

ഡല്‍ഹി ഐഐടിയ്ക്ക് സമീപം എത്തിയപ്പോള്‍ ഒന്നും സംഭവിക്കാതെ പോലെ അയാള്‍ ഇറങ്ങിപോകുകയും ചെയ്തു. വീട്ടുകാരോട് പറഞ്ഞപ്പോള്‍ പരാതി നല്‍കാന്‍ പറയുകയായിരുന്നു.ദൃശ്യങ്ങള്‍ പ്രധാന നേതാക്കള്‍ക്കും ഡല്‍ഹി പോലീസിനും ടാഗ് ചെയ്യുകയായിരുന്നു.പിന്നീട് പരാതിയും നല്‍കി.

Other News in this category4malayalees Recommends