ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളും ദുബായില്‍ ആറ് പേര്‍ക്ക് ഇരിക്കാനും നാല് പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്

ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളും ദുബായില്‍ ആറ് പേര്‍ക്ക് ഇരിക്കാനും നാല് പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്
ദുബായ്: ലോകത്തിലെ ആദ്യ ഡ്രൈവറില്ലാ പോഡുകളുമായി ദുബായ് വീണ്ടും ചരിത്രം സൃഷ്ടിക്കുന്നു. നെക്സ്റ്റ് ഫ്യൂച്ചര്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്റെ സഹകരണത്തോടെ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പുതിയ സ്വയം നിയന്ത്രിത പോഡ് വികസിപ്പിച്ചിരിക്കുന്നത്. ചെറിയ യാത്രകള്‍ക്കായാണ് ഇത്തരം പോഡുകള്‍ ഉപയോഗിക്കുക. 1500 കിലോ ഭാരംവരുന്ന ഒരു പോഡില്‍ പത്തുപേര്‍ക്ക് യാത്രചെയ്യാം.

ആറ് പേര്‍ക്ക് ഇരിക്കാനും നാല് പേര്‍ക്ക് നിന്ന് യാത്ര ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രത്യേക ലൈനില്‍ക്കൂടി യാത്ര ചെയ്യുന്ന പോഡുകള്‍ വേര്‍പെടുത്താനും കൂട്ടി യോജിപ്പിക്കാനും 20 സെക്കന്‍ഡുകള്‍ മാത്രമാണെടുക്കുക. മൂന്നുമണിക്കൂര്‍ തുടര്‍ച്ചായി പ്രവര്‍ത്തിക്കുന്ന ബാറ്ററിയാണ് ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 20 കിലോമീറ്ററാണ് പരമാവധി വേഗം.

നിലവില്‍ പദ്ധതി പരീക്ഷണഘട്ടത്തിലാണ്. ദുബായില്‍ നടക്കുന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പദ്ധതി ആദ്യമായി അവതരിപ്പിച്ചത്. 2030 ആകുമ്പോഴെക്കും ദുബായിയുടെ ഗതാഗതസംവിധാനത്തില്‍ 25 ശതമാനവും ഡ്രൈവറില്ലാ വാഹനങ്ങളാക്കുന്നതിന്റെ ഭാഗമായാണ് പോഡുകള്‍ വികസിപ്പിക്കുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മാതര്‍ അല്‍ തായര്‍ പറഞ്ഞു. ഇതിന്റ പ്രോട്ടോടൈപ്പ് ഇറ്റലിയില്‍ നിര്‍മിച്ചശേഷം പരീക്ഷണത്തിനായി ദുബായില്‍ എത്തിക്കുകയാണ് ചെയ്തത്.
Other News in this category4malayalees Recommends