ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ ; ലോക രാജ്യങ്ങളോട് ഇന്ത്യയെ പിന്തിരിപ്പിക്കാനും ആവശ്യം ; സൈനീക ക്യാമ്പിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ പാക്കിസ്ഥാന്‍

ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ ; ലോക രാജ്യങ്ങളോട് ഇന്ത്യയെ പിന്തിരിപ്പിക്കാനും ആവശ്യം ; സൈനീക ക്യാമ്പിലെ ആക്രമണത്തിന് ഇന്ത്യ തിരിച്ചടിക്കുമെന്ന ആശങ്കയില്‍ പാക്കിസ്ഥാന്‍
സിഞ്ജ്വാന്‍ ഭീകരാക്രമണത്തിന് പിന്നില്‍ പാക് തീവ്രവാദ സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആണെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെ ഇന്ത്യയുടെ മിന്നലാക്രമണത്തെ പേടിച്ച് പാക്കിസ്ഥാന്‍. ജമ്മുവിലെ സിഞ്ജ്വാന്‍ സൈനീക ക്യാമ്പില്‍ സൈനീകരുടെ കുടുംബം താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്‌സിന് നേരെ നുഴഞ്ഞുകയറിയ ഭീകരര്‍ ശനിയാഴ്ച പുലര്‍ച്ചെ ആക്രമണം നടത്തുകയായിരുന്നു. പിന്നാലെ ഇന്ത്യ മിന്നലാക്രമണം നടത്തരുതെന്ന അപേക്ഷയുമായി പാക്കിസ്ഥാന്‍ രംഗത്തെത്തി.

വിശദ അന്വേഷണം നടത്താതെയാണ് ഇന്ത്യന്‍ അധികൃതര്‍ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുന്നതെന്ന് പാക് വേദേശകാര്യമന്ത്രാലയം ആരോപിച്ചു. നിയന്ത്രണ രേഖ കടന്നുള്ള മിന്നലാക്രമണം അടക്കമുള്ളവയില്‍ രാജ്യാന്തര സമൂഹം ഇന്ത്യയെ പിന്തിരിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ പറയുന്നു.

ശനിയാഴ്ച രാവിലെ സൈനീക വേഷത്തില്‍ ക്യാമ്പില്‍ കടന്ന ഭീകരര്‍ ക്വാര്‍ട്ടേഴ്‌സിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അഞ്ച് സൈനീകരും ഒരു സൈനീകന്റെ പിതാവും അടക്കം ആറു പേര്‍ മരിച്ചു.പത്തു പേര്‍ക്ക് പരിക്കേറ്റു.

ഉറി ഭീകരാക്രമണത്തിന് സമാന ആക്രമണമാണ് നടന്നത്. ഇതിന് ഇന്ത്യ നല്‍കിയ മിന്നലാക്രമണ തിരിച്ചടിയാണ് ഇപ്പോള്‍ പാകിസ്ഥാനെ ഭയപ്പെടുത്തുന്നത് .

Other News in this category4malayalees Recommends