രണ്ടാം ലോക യുദ്ധ കാലത്തെ ബോംബ് ആശങ്കയുണ്ടാക്കി ; അടച്ചിട്ട ലണ്ടന്‍ വിമാനത്താവളം ഇന്നു പ്രവര്‍ത്തനമാരംഭിക്കും

രണ്ടാം ലോക യുദ്ധ കാലത്തെ ബോംബ് ആശങ്കയുണ്ടാക്കി ; അടച്ചിട്ട ലണ്ടന്‍ വിമാനത്താവളം ഇന്നു പ്രവര്‍ത്തനമാരംഭിക്കും
അറ്റകുറ്റപണിക്കിടെ റണ്‍വേയ്ക്ക് സമീപം കണ്ടെത്തിയ രണ്ടാം ലോക യുദ്ധകാലത്തെ ബോംബ് നിര്‍വീര്യമാക്കുന്നതിനായി അടച്ചിട്ട ലണ്ടന്‍ സിറ്റി വിമാനത്താവളം ചൊവ്വാഴ്ച രാവിലെ തുറക്കും. കിഴക്കന്‍ ലണ്ടനിലെ വിമാനത്താവളത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് തെംസില്‍ 500 കിലോ ഭാരമുള്ള പൊട്ടാത്ത ബോംബ് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് 200 മീറ്റര്‍ പരിധിയില്‍ ജനത്തെ ഒഴിപ്പിച്ചു. വിമാനത്താവളം ഇന്ന് രാവിലെ തുറന്നു പ്രവര്‍ത്തിക്കും. ഉച്ചയോടെ എല്ലാം സാധാരണ നിലയിലാകും.

ലണ്ടന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെ ബോംബ് കണ്ടെത്തിയ ഉടന്‍ വിമാനത്താവളം അടയ്ക്കുകയായിരുന്നു.തെംസ് നദീതീരത്തെ സെന്റ് ജോര്‍ജ് ഡോക്കില്‍ മണ്ണിന് അടിയില്‍ 15 മീറ്ററോളം ആഴത്തിലാണ് ഇതു കണ്ടെത്തിയത്. തുടര്‍ന്ന് വിമാനത്താവള പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങളേയും ഇവിടെ നിന്ന് ഒഴിപ്പിച്ചു.ട്യൂബ് സര്‍വീസ് പണി മുടക്കിയതോടെ പതിനായിരക്കണക്കിന് യാത്രക്കാര്‍ ബുദ്ധിമുട്ടി. 261 ഓളം വിമാനങ്ങള്‍ വഴിതിരിച്ചുവിടുകയോ റദ്ദാക്കുകയോ ചെയ്തു.സുരക്ഷയുടെ ഭാഗമായാണ് വിമാനത്താവളം അടച്ചത്. ബോംബിന്റെ സ്‌ഫോടന ശേഷി നഷ്ടപ്പെട്ടെങ്കിലും സുരക്ഷയോടെ തന്നെയാണ് അധികൃതര്‍ കൈകാര്യം ചെയ്യുക.

Other News in this category4malayalees Recommends