കാമുകിയുടെ മൃതശരീരത്തില്‍ താലി ചാര്‍ത്തി സ്വപ്നം പൂര്‍ത്തിയാക്കി ഒരു യുവാവ് ; ഈ പ്രണയ കാഴ്ച കണ്ണു നനയ്ക്കും

കാമുകിയുടെ മൃതശരീരത്തില്‍ താലി ചാര്‍ത്തി സ്വപ്നം പൂര്‍ത്തിയാക്കി ഒരു യുവാവ് ; ഈ പ്രണയ കാഴ്ച കണ്ണു നനയ്ക്കും
മരിച്ചുപോകുക എന്നത് വിശ്വസിക്കാനാകാത്ത യാഥാര്‍ത്ഥമാണ്. അതിലൂടെ കടന്നുപോകുമ്പോള്‍ ഒരുപാട് സ്വപ്നങ്ങളും ബാക്കിവയ്ക്കുന്നവരുണ്ടാകും. ഇപ്പോഴിതാ കാമുകിയുടെ മൃത ശരീരത്തിന് താലി ചാര്‍ത്തി ആഗ്രഹം സാക്ഷാത്കരിച്ചിരിക്കുകയാണ് കാമുകന്‍. ണ്ടുനിന്ന ഓരോരുത്തരുടേയും വേദനയിലാഴ്ത്തുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

മരണത്തിന് പോലും തങ്ങളുടെ പ്രണയത്തെ വേര്‍പെടുത്താനാകില്ലെന്ന് തെളിയിക്കുന്നതാണ് കാഴ്ച.യുവാവ് നിര്‍വികാരനായി താലി ചാര്‍ത്തുന്നതും ബന്ധുക്കളും സുഹൃത്തുക്കളും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ചിലര്‍ ഇതു തടയാനും ശ്രമിക്കുന്നുണ്ട്. മൃതദേഹത്തിന് അരികില്‍ നിന്ന് മാറാതെ നിന്ന യുവാവ് പോക്കറ്റില്‍ നിന്ന് താലിയെടുക്കുന്നതും യുവതിയ്ക്ക് ചാര്‍ത്തുന്നതും വീഡിയോയില്‍ ഉണ്ട്. യുവതിയുടെ നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തുന്നുണ്ട് .ഇതെല്ലാം കണ്ട് വിങ്ങികരയുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും .

തമിഴ്‌നാട്ടില്‍ നിന്നുള്ള വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്ന ഈ വീഡിയോയുടെ ആധികാരികതയെ ചോദ്യം ചെയ്ത് ചിലര്‍ രംഗത്തുവന്നിട്ടുണ്ട് .

Other News in this category4malayalees Recommends