പൊതുജന മധ്യത്തില്‍ ഷൂസ് നക്കിക്കാന്‍ ശ്രമിച്ച് നാലംഗ സംഘം ; നാണക്കേടില്‍ യുവാവ് ജീവനൊടുക്കി

പൊതുജന മധ്യത്തില്‍ ഷൂസ് നക്കിക്കാന്‍ ശ്രമിച്ച് നാലംഗ സംഘം ; നാണക്കേടില്‍ യുവാവ് ജീവനൊടുക്കി
പൊതു ജന മധ്യത്തില്‍ മര്‍ദ്ദിച്ച ശേഷം ഷൂസ് നക്കിക്കാനുള്ള നാലംഗ ശ്രമത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കി. ദക്ഷിണ മുംബൈയിലെ കഫ് പരേഡിലെ മാര്‍ക്കറ്റിലായിരുന്നു കാസിം ഷെയ്ഖ് (35) എന്നയാള്‍ക്കെതിരെ ക്രൂരത നടന്നത്. പ്രതികളായ ഇസ്മയില്‍, അക്ബര്‍ ഷെയ്ഖ്, കരിയ പവ്‌സെ, അഫ്‌സല്‍ ഖുറേഷി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

വ്യക്തിപരമായ പ്രശ്‌നങ്ങളുടെ പേരിലായിരുന്നു കാസിമിനെതിരെ കയ്യേറ്റം. തുടര്‍ന്ന് ഇവരില്‍ ഒരാള്‍ സ്വന്തം ഷൂസില്‍ തുപ്പിച്ച ശേഷം നക്കാന്‍ ആവശ്യപ്പെട്ടു. കുതറി ഓടിയ കാസിം വീട്ടില്‍ പോയി ജീവന്‍ അവസാനിപ്പിക്കുകയായിരുന്നു. നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു.

Other News in this category



4malayalees Recommends