വീട്ടിലേക്ക് വന്ന കത്തു തുറന്നു ; ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍

വീട്ടിലേക്ക് വന്ന കത്തു തുറന്നു ; ഡൊണാള്‍ഡ് ട്രംപിന്റെ മരുമകള്‍ ആശുപത്രിയില്‍
കത്ത് തുറന്ന ഡോണള്‍ഡ് ട്രംപ് ജൂനിയറിന്റെ ഭാര്യ വനീസ ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടിയാണ് പ്രശ്‌നക്കാരന്‍.

ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടനില്‍ വസതിയില്‍ ഡോണള്‍ഡ് ട്രംപ് ജൂനിയറിനു വന്ന കത്ത് തുറന്ന നോക്കിയതാണ് വനീസ. കത്തിനുള്ളിലുണ്ടായിരുന്ന വെളുത്ത പൊടി ശരീരത്തില്‍ വീണതോടെ വനീസയ്ക്കു ശാരീക ബുദ്ധിമുട്ടികളുണ്ടായി. ഉടന്‍ തന്നെ വനീസ എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പ്രതികരിച്ചിട്ടില്ല. എന്ത് പൊടിയാണ് കത്തിലുണ്ടായിരുന്നതെന്ന് വ്യക്തതയില്ല.

ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റലിജന്‍സ് വിഭാഗം സംഭവത്തില്‍ അന്വേഷണം തുടങ്ങി. സംഭവത്തെ അതീവ ഗൗരവത്തോടെയാണ് യുഎസ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്.

Other News in this category4malayalees Recommends