നിഷേധികളായ സ്ത്രീകളെ കൊല്ലാന്‍ ആഗ്രഹമില്ല ; അവരുടെ സ്വകാര്യഭാഗത്ത് വെടിവയ്ക്കൂ ; സൈനീകര്‍ക്ക് ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശം

നിഷേധികളായ സ്ത്രീകളെ കൊല്ലാന്‍ ആഗ്രഹമില്ല ; അവരുടെ സ്വകാര്യഭാഗത്ത് വെടിവയ്ക്കൂ ; സൈനീകര്‍ക്ക് ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശം
പലപ്പോഴും പ്രസ്താവനകളിലൂടെ വിവാദം ക്ഷണിച്ചുവരുത്തുന്ന ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ ഈ നിര്‍ദ്ദേശം ഞെട്ടിക്കുന്നതാണ്.

രാജ്യത്തെ വിമതരായ സ്ത്രീകളുടെ സ്വകാര്യ ഭാഗത്ത് വെടിവയ്ക്കാനാണ് സൈനീകര്‍ക്ക് ഫിലിപ്പൈന്‍ പ്രസിഡന്റിന്റെ നിര്‍ദ്ദേശം നല്‍കിയത്. പ്രസിഡന്റ് റോഡ്രിഗോ ഡൂട്ടേര്‍ട്ടെയുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഏറെ വിവാദത്തിനാണ് വഴി തുറന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് കമ്മ്യൂണിസ്റ്റ് വിമതരുടെ യോഗത്തിലായിരുന്നു ആഹ്വാനം.

സൈനീകരോട് പറയൂ, പുതിയൊരു ഉത്തരവ് നടപ്പാക്കാന്‍ പോവുകയാണെന്ന്. നിഷേധികളായ സ്ത്രീകളെ കൊല്ലാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അവരുടെ സ്വകാര്യ ഭാഗങ്ങള്‍ തകര്‍ക്കപ്പെടും. ഇങ്ങനെയായിരുന്നു റോഡ്രിഗോയുടെ പ്രസംഗം.

ഇതിന് മുമ്പും സ്ത്രീവിരുദ്ധമായ നിരവധി പരാമര്‍ശങ്ങള്‍ റോഡ്രിഗോയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. പ്രസിഡന്റിന്റെ പ്രസ്താവനയ്‌ക്കെതിരെ സ്ത്രീകള്‍ രാജ്യ വ്യാപകമായി സംഘടിച്ച് പ്രതിഷേധം അറിയിച്ചു.

Other News in this category4malayalees Recommends