നിന്റെ നാളുകള്‍ എണ്ണപ്പെട്ടു ; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള സിപിഎമ്മിന്റെ കൊലവിളി പ്രസംഗം പുറത്ത്

നിന്റെ നാളുകള്‍ എണ്ണപ്പെട്ടു ; കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെയുള്ള സിപിഎമ്മിന്റെ കൊലവിളി പ്രസംഗം പുറത്ത്
മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ കൊല്ലുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടന്ന പ്രകടനത്തിന് എതിരെയാണ് കൊലവിളി പ്രസംഗം നടത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ വിളിച്ചുപറഞ്ഞത്. വീഡിയോയില്‍ കാണാം.

തിങ്കളാഴ്ച രാത്രിയോടെ വാഗണ്‍ കാറിലെത്തിയ നാലംഗ സംഘമാണ് തട്ടുകടയിലിരുന്ന ശുഹൈബിനെ ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടി കൊലപ്പെടുത്തിയത്. കഴിഞ്ഞ മാസം എടയന്നൂരിലുണ്ടായ സംഘര്‍ഷത്തില്‍ റിമാന്‍ഡിലായ സുഹൈദ് ഈ അടുത്താണ് പുറത്തിറങ്ങിയത്. ഇതിനെ തുടര്‍ന്നാണ് ആക്രമണം. ആക്രമണത്തില്‍ സുഹൃത്തുക്കളായ നാലു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പെച്ചിരിക്കുകയണ് .

സംഭവത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ് .

Other News in this category4malayalees Recommends