ക്രിമിനല്‍ കേസുകള്‍ നേരിടുന്നത് 11 മുഖ്യമന്ത്രിമാര്‍ ; 11 കേസുകളുള്ള പിണറായി രണ്ടാം സ്ഥാനത്ത് ; സമ്പന്നരില്‍ ചന്ദ്രബാബു നായിഡു മുന്നില്‍

ക്രിമിനല്‍ കേസുകള്‍ നേരിടുന്നത് 11 മുഖ്യമന്ത്രിമാര്‍ ; 11 കേസുകളുള്ള പിണറായി രണ്ടാം സ്ഥാനത്ത് ; സമ്പന്നരില്‍ ചന്ദ്രബാബു നായിഡു മുന്നില്‍
രാജ്യത്തെ മുഖ്യമന്ത്രി ക്രിമിനല്‍ പശ്ചാത്തലം വാര്‍ത്തയാകുന്നു. മുഖ്യമന്ത്രിമാരില്‍ 35 ശതമാനം പേര്‍ക്കെതിരെയും ക്രിമിനല്‍ കേസുണ്ട്. 81 ശതമാനവും കോടിപതികളാണ്.

11 മുഖ്യമന്ത്രിമാര്‍ക്കെതിരെ കേസുകള്‍ ഉണ്ട്. ഇവരില്‍ 26 ശതമാനം പേര്‍ക്കെതിരെ ഗുരുതര ക്രിമിനല്‍ കേസുകളാണ്. രണ്ടാം സ്ഥാനത്തുള്ള പിണറായി വിജയനെതിരെ 11 കേസുകളാണ് ഉള്ളത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ കേസുള്ളത് മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്‌നാവിസിന്റെ പേരിലാണ്. 22 കേസുകള്‍. ഡല്‍ഹി മുഖ്യമന്ത്രി കെജ്രിവാളിനെതിരെ പത്തു കേസുകള്‍ ഉണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു, ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി, പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമി, ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡു, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് , ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രഘുബര്‍ ദാസ് എന്നിവരും ക്രിമിനല്‍ കേസ് പ്രതികളാണ്.

25 മുഖ്യമന്ത്രിമാരില്‍ 81 ശതമാനം പേരും കോടിപതികളാണ്. രണ്ടു പേര്‍ക്ക് നൂറു കോടിയ്ക്ക് മുകളിലാണ് ആസ്തി. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് സമ്പന്നന്‍. 177 കോടിയാണ് ആസ്തി.ദരിദ്രന്‍ മാണിക് സര്‍ക്കാരും. 27 ലക്ഷമാണ് ആസ്തി.



Other News in this category



4malayalees Recommends