ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

ഗീതാ ജോര്‍ജ് ഫൊക്കാന കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുട 2018 20 കാലയളവില്‍ ഫൊക്കാനയെ നയിക്കാന്‍ പുതിയ നേതൃത്വം.കാലിഫോര്‍ണിയ റീജിയണ്‍ ഊടും പാവും നല്‍കി റീജിയണ്‍ ശക്തമാക്കുവാന്‍ കാലിഫോര്‍ണിയ റീജിയണല്‍ വൈസ് പ്രസിഡന്റായി മത്സരിക്കുവാന്‍ കാലിഫോര്‍ണിയയിലെ കരുത്തുറ്റ വനിതാ നേതാവ് ഗീതാ ജോര്‍ജ് .നിലവില്‍ ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റായ ഗീതാജോര്‍ജ് ഒരു തവണ കൂടി രംഗത്തിറങ്ങുകയാണ്.


നിരവധി സാമൂഹ്യ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയ നേതാവാണ് ഗീതാ ജോര്‍ജ്.മാവേലിക്കര സ്വദേശിയായ ഗീതാ തിരുവനതപുരം എന്‍ജിനീയറിങ് കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ സാമൂഹിക സാംസ്‌കാരിക രംഗംങ്ങളില്‍ സജീവമായിരുന്നുന്നു .അമേരിക്കയില്‍ എത്തിയ ശേഷം പ്രാധാനമായും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആയിരുന്നു .വനിതാ (Indian American association of women)ചാരിറ്റി സംഘടനയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.ഇപ്പോള്‍ വനിതയുടെ ട്രഷറര്‍ .മലയാളി അസ്സ്‌സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ (MANCA) പ്രസിഡന്റ് ,CETA CA ( College of Engineering Trivandrum Alumini Association CAlifornia Chapter) അലുമിനി അസ്സോസിയേഷന്‍ സ്ഥാപക പ്രസിഡന്റ് ,കാലിഫോര്‍ണിയ ലിറ്റററി അസോസിയേഷന്‍ ഓഫ് മലയാളീസ് (CALAM ) സെക്രട്ടറി ,ഫൊക്കാനാ 2000 കണ്‍വന്‍ഷന്‍ ഡയറക്ടര്‍,തുടങ്ങി സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തന മികവും ഔദ്യോഗിക രംഗത്തു തിളക്കമാര്‍ന്ന പ്രവര്‍ത്തന വിജയവും കൈമുതലാക്കിയാണ് ഫൊക്കാനയുടെ റീജിയണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഗീതാ ജോര്‍ജ് മത്സരിക്കുന്നത്.ഇപ്പോള്‍ President of Fremont Warm Springs Sunrise Rotary ,Principal Engineer at Juniper Networks,US Patents in Computer Engineering field പ്രവര്‍ത്തനങ്ങളില്‍ ഏവര്‍ക്കും മാതൃകയായ പ്രവര്‍ത്തനം കാഴ്ചവച്ചു മുന്നോട്ടു നീങ്ങുമ്പോള്‍ നിരവധി കമ്മ്യുണിറ്റി സര്‍വീസ് പുരസ്‌കാരങ്ങളും ഗീതാ ജോര്‍ജിനെ തേടി എത്തിയിട്ടുണ്ട് .

ഗീതാ ജോര്‍ജിന്റെ സ്ഥാനാര്‍ത്ഥിത്വം ഫൊക്കാനയ്ക്ക് എന്തുകൊണ്ടും മുതല്‍ക്കൂട്ടാകുമെന്നും ,വിവിധ രംഗംങ്ങളില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ളവരുടെ സംഘാടനവും നേതൃത്വറും ഫൊക്കാനയുടെ തുടര്‍ന്നുള്ള വളര്‍ച്ചയ്ക്ക് കരുത്തു നല്‍കുമെന്നും ഫൊക്കാന വനിതാ ഫോറം ദേശീയ ചെയര്‍ പേഴ്‌സണ്‍ ലീലാ മാരേട്ട് അഭിപ്രായപ്പെട്ടു.പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ എല്ലാം വിജയം കൈവരിക്കുക,അത് സമൂഹത്തിനും കൂടി ഉതകുന്ന തരത്തില്‍ ആക്കിത്തീര്‍ക്കുക എന്നതാണ് ഉത്തമമായ സംഘടനാ പ്രവര്‍ത്തനം.ഇത്തരുത്തില്‍ കഴിവുള്ള ഒരു നേതൃത്വ നിര ഫൊക്കാനയില്‍ കടന്നു വരണം.എങ്കില്‍ മാത്രമേ ഫൊക്കാനയുടെ പഴയ പ്രതാപം വീണ്ടെടുക്കുവാന്‍ സാധിക്കു എന്നും ലീലാ മാരേട്ട് പറഞ്ഞു.ഗീതാ ജോര്‍ജിന്റെ വിജയം കാലിഫോര്‍ണിയ മലയാളികളുടെ വിജയം കൂടിയായിരിക്കുമെന്നും അവര്‍ പറഞ്ഞു

Other News in this category4malayalees Recommends