ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുന്നു

ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുന്നു
ക്രിമിനല്‍ നിയമത്തില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. ഭാര്യമാരെ കബളിപ്പിച്ച് വിദേശത്ത് ജീവിക്കുന്നവരുടെ നാട്ടിലെ സ്വത്ത് കണ്ടുകെട്ടാന്‍ നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി മേനകാ ഗാന്ധി.

വിവാഹം കഴിച്ചതിന് ശേഷം വിദേശത്തേക്ക് കടന്നു കളയുന്ന ഭര്‍ത്താവിനെ തിരിച്ച് കൊണ്ടുവരാന്‍ നിലവില്‍ നിയമമൊന്നുമില്ല. വിവരം ചൂണ്ടിക്കാണിച്ച് ഭാര്യയ്ക്ക് പോലീസില്‍ പരാതി നല്‍കാം. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എംബസിയ്ക്ക് കത്തയക്കുകയാണ് പതിവ്. എന്നാല്‍ ഇത് ഫലവത്താവാറില്ല. അതുകൊണ്ടാണ് സ്ത്രീകളുടെ സുരക്ഷ മുന്നിര്‍ത്തി പുതിയ നിയമമുണ്ടാക്കാന്‍ വനിതാ ശിശുക്ഷേമ മന്ത്രാലയം മുന്നിട്ടിറങ്ങുന്നത്.

പുതിയ നിയമമനുസരിച്ച് ഇങ്ങനെ മുങ്ങുന്നവര്‍ക്ക് എംബസി നോട്ടീസ് അയക്കും. മൂന്ന് തവണ തവണയാണ് നോട്ടീസ് അയക്കുക. ഇതിനുള്ളില്‍ ഹാജരാകണം. അല്ലാത്ത പക്ഷം ഒളിച്ചോടിയതായി കണക്കാക്കി സ്വത്തു കണ്ടുകെട്ടുകയും ഭാര്യയ്ക്കും കുടുംബത്തിനും നല്‍കുകയും ചെയ്യും.

Other News in this category4malayalees Recommends