രോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ തീവ്രവാദികളായിത്തീരാനുള്ള സാധ്യതയേറെയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ചീഫ്; ബംഗ്ലാദേശിലെത്തിയ ഏഴ് ലക്ഷത്തോളം രോഗിന്‍ഗ്യകള്‍ സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ഭീകരപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടാക്കമെന്ന്

രോഹിന്‍ഗ്യ അഭയാര്‍ത്ഥികള്‍ തീവ്രവാദികളായിത്തീരാനുള്ള സാധ്യതയേറെയെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ചീഫ്; ബംഗ്ലാദേശിലെത്തിയ ഏഴ് ലക്ഷത്തോളം രോഗിന്‍ഗ്യകള്‍ സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ ഭീകരപ്രവര്‍ത്തനത്തിന് നിയോഗിക്കപ്പെട്ടാക്കമെന്ന്
മ്യാന്‍മാറിലും ബംഗ്ലാദേശിലും വളര്‍ന്ന് വരുന്ന രോഹിന്‍ഗ്യ അഭയാര്‍ത്ഥി പ്രശ്‌നം തീവ്രവാദികളെ റിക്രൂട്ട് ചെയ്യപ്പെടാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുമെന്നുള്ള കടുത്ത മുന്നറിയിപ്പുമായി അമേരിക്കയുടെ ഇന്റലിജന്‍സ് ചീഫ് രംഗത്തെത്തി. മ്യാന്‍മാറിലെ പടിഞ്ഞാറന്‍ സ്റ്റേറ്റായ റാക്ഹിനെയില്‍ നിിന്നും ഏഴ് ലക്ഷത്തോളം രോഹിന്‍ഗ്യ മുസ്ലീങ്ങളാണ് ഇവിടെ നിന്നും കെട്ട് കെട്ടി ബംഗ്ലാദേശില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവര്‍ക്ക് നേരെ കഴിഞ്ഞ ഓഗസ്റ്റില്‍ മ്യാന്‍മാര്‍ സൈന്യം അഴിഞ്ഞാടിയതിനെ തുടര്‍ന്നാണ് മിക്കവരും പലായനം ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ ബംഗ്ലാദേശിലെത്തിയ ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ അവിടുത്തെ പ്രാദേശികമായ സമ്മര്‍ദം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണെന്നും ഇക്കാരണത്താല്‍ അവരില്‍ ചിലര്‍ തീവ്രവാദത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടാന്‍ സാധ്യതയേറെയാണെന്ന് മുന്നറിയിപ്പേകിയിരിക്കുന്നത് ഡയറക്ടര്‍ ഓഫ് നാഷണല്‍ ഇന്റലിജന്‍സായ ഡാന്‍ കോട്‌സാണ്. ഇത്തരക്കാര്‍ സൗത്ത് ഏഷ്യ, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിലെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കപ്പെട്ടേക്കാമെന്നാണ് അദ്ദേഹം ഉത്കണ്ഠപ്പെട്ടിരിക്കുന്നത്.

റോഹിന്‍ഗ്യകള്‍ക്കെതിരെ ബര്‍മീസ് സേന കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയാലോ അല്ലെങ്കില്‍ റാക്ഹിനെ പോരാളികള്‍ ആക്രമണം നടത്തിയാലോ ഇവിടുത്തെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാകാനിരിക്കുന്നതേയുള്ളുവെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. 2018ല്‍ നിരവധി സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലെ ജനാധിപത്യവും മനുഷ്യാവകാശങ്ങളും താറുമാറാകുമെന്നും കോട്‌സ് മുന്നറിയിപ്പേകുന്നു. ചൈനയുടെ അപ്രമാദിത്വം മൂലം മേഖലയിലെ നിരവധി രാജ്യങ്ങള്‍ തങ്ങളുടെ നയതന്ത്രങ്ങള്‍ പാലിക്കാന്‍ പോലും പാടു പെടേണ്ടി വരുമെന്നും അദ്ദേഹംപ്രവചിക്കുന്നു.

Other News in this category4malayalees Recommends