ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും

ഷാര്‍ജയില്‍ തീപിടുത്തത്തില്‍ മരിച്ചവരില്‍ ഇന്ത്യക്കാരനും
ഷാര്‍ജ: കഴിഞ്ഞ ദിവസം അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യന്‍ വംശജനാണ്. ഇദ്ദേഹം അറേബ്യന്‍ ഒയാസിസ് ജീവനക്കാരനാണ്.

മൂന്നു നില കെട്ടിടത്തിലെ എസിയില്‍ നിന്നാണ് തീപിടുത്തം ഉണ്ടായത്.

മരിച്ചവരില്‍ മൊറോക്കന്‍ വംശജയായ യുവതിയും ഇവരുടെ മക്കളും പാക്കിസ്ഥാനി വനിതയും ഉള്‍പ്പെടുന്നു. എട്ടോളം പേരുടെ നില ഗുരുതരമാണ്. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കെട്ടിടത്തിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

തീപ്പിടിത്തം നടന്ന കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ അവിവാഹിതരാണ് താമസിച്ചിരുന്നത്. സംഭവത്തെത്തുടര്‍ന്ന് ചിലരെല്ലാം ഓടിരക്ഷപ്പെട്ടു. ഒന്നാംനിലയില്‍നിന്ന് മുകളിലേക്ക് തീ പടരുകയായിരുന്നുവെന്ന് സമീപത്തെ താമസക്കാര്‍ പറഞ്ഞു.

എമിറേറ്റിലെ താമസക്കാര്‍ തീപ്പിടിത്തം സംബന്ധിച്ച് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് സിവില്‍ ഡിഫെന്‍സ് മേധാവി ലെഫ്. കേണല്‍ സാമി അല്‍ നഖ്ബി പറഞ്ഞു.
Other News in this category4malayalees Recommends