പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍

പതിനഞ്ചാമത് കോഴഞ്ചേരി സംഗമം ന്യൂയോര്‍ക്കില്‍

ന്യൂയോര്‍ക്ക്: ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റേയും, ചെറുകോല്‍പ്പുഴ ഹിന്ദുമത കണ്‍വന്‍ഷന്റേയും, ആറന്മുള വള്ളംകളിക്കും പേരുകേട്ട കലാ സാംസ്‌കാരിക കേരളത്തിന്റെ ശിലാകേന്ദ്രമായ കോഴഞ്ചേരിയിലേയും, കോഴഞ്ചേരിയുമായി പുക്കിള്‍ക്കൊടി ബന്ധമുള്ള അന്യദേശത്ത് ജനിച്ചവരുമായ, അമേരിക്കയിലും കാനഡയിലുമായി കുടിയേറിയ കുടുംബാംഗങ്ങള്‍ ഒരുമിച്ചുകൂടുന്ന വേദിയാണ് കോഴഞ്ചേരി സംഗമം.


സംഗമത്തിന്റെ പതിനഞ്ചാമത് സമ്മേളനം ഏപ്രില്‍ എട്ടാംതീയതി ന്യൂയോര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു വൈകുന്നേരം 3 മണിമുതല്‍ നടത്തുന്നതാണ്. അമേരിക്കയിലേയും കാനഡയിലേയും വിവിധ സ്ഥലങ്ങളില്‍ പാര്‍ക്കുന്ന നൂറില്‍പ്പരം പ്രതിനിധികള്‍ പങ്കെടുക്കുന്ന ഈ സമ്മേളനം ആറന്മുള എം.എല്‍.എ വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നതാണ്.

യോഗത്തില്‍ ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ് എന്നിവരെ കൂടാതെ ക്ഷണിക്കപ്പെടുന്ന ഒട്ടനവധി നേതാക്കള്‍ പങ്കെടുക്കും. യോഗത്തില്‍ 'ഞാനും എന്റെ നാടും' എന്ന വിഷയത്തെ ആസ്പദമാക്കി അറ്റ്‌ലാന്റയിലുള്ള പ്രതിനിധി റെജി ചെറിയാന്‍ പ്രബന്ധം അവതരിപ്പിക്കുന്നതാണ്.

യോഗത്തിന്റെ അധ്യക്ഷന്‍ മുന്‍ പ്രസിഡന്റ് ശശിധരന്‍ നായര്‍ ആയിരിക്കും. കണ്‍വീനര്‍ അനിയന്‍ മൂലയില്‍ സ്വാഗതവും മോന്‍സി വര്‍ഗീസ് നന്ദിയും പറയും. മറ്റു പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിക്കും. എല്ലാ കോഴഞ്ചേരി നിവാസികളേയും സമ്മേളനത്തിലേക്ക് ഭാരവാഹികള്‍ ക്ഷണിക്കുന്നു.

കണ്‍വീനര്‍ അനിയന്‍ മൂലയില്‍, ജോയിന്റ് കണ്‍വനീനര്‍ മോന്‍സി വര്‍ഗീസ്.

Other News in this category4malayalees Recommends