അമേരിക്കയുടെ അടിസ്ഥാനവികസനത്തിന് റെക്കോര്‍ഡ് തുക, അമേരിക്കക്ക് 1.5 ട്രില്യണിന്റെ വികസന പദ്ധതി, 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും, മെക്‌സിക്കന്‍ ഭിത്തിയും പരിഗണനയില്‍, പരിസ്ഥിതി ആഘാതത്തിന് പുല്ലുവില

അമേരിക്കയുടെ  അടിസ്ഥാനവികസനത്തിന് റെക്കോര്‍ഡ് തുക, അമേരിക്കക്ക് 1.5 ട്രില്യണിന്റെ വികസന പദ്ധതി, 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും, മെക്‌സിക്കന്‍ ഭിത്തിയും പരിഗണനയില്‍, പരിസ്ഥിതി ആഘാതത്തിന് പുല്ലുവില
വാഷിങ്ടണ്‍: മെക്‌സിക്കന്‍ ഭിത്തി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള അമേരിക്കയുടെ അടിസ്ഥാന സൗകര്യവികസനത്തിന് റെക്കോര്‍ഡ് തുക പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 1.5 ട്രില്യണ്‍ യുഎസ് ഡോളറാണ് അമേരിക്കയിലെ റോഡ്,പാലം, വിമാനത്താവളം തുടങ്ങിയവയുടെ വികസനത്തിനായി ചെലവഴിക്കുക. ഇതില്‍ 200 ബില്യണ്‍ ദശലക്ഷം ഫെഡറല്‍ ഫണ്ടിങ് ആയിരിക്കും .

അഭയാര്‍ഥികളെ തടയുന്നതിനുള്ള മെക്‌സിക്കന്‍ ഭിത്തി നിര്‍മ്മാണം ഉള്‍പ്പെടെയാണ് ട്രംപ് വികസനപദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതിലൂടെ അമേരിക്ക കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കുമെന്നും അമേരിക്കന്‍ കുടുംബങ്ങള്‍ക്ക് നികുതി പിരിവിലും സാധനങ്ങളുടെ വിലയിലും കുറവ് വരുമെന്നും ട്രംപ് പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസംഗത്തില്‍ പറഞ്ഞു.

വികസനപദ്ധതികള്‍ നടപ്പാക്കുന്നതിന് നിലവില്‍ പത്ത് വര്‍ഷം കൊണ്ട് നേടിയെടുക്കുന്ന പാരിസ്ഥിതികാനുമതി രണ്ട് വര്‍ഷം കൊണ്ടോ അതില്‍ കുറവ് സമയംകൊണ്ടോ നേടിയെടുക്കണമെന്നാണ് തദ്ദേശിയ വൃത്തങ്ങള്‍ക്ക് ട്രംപ് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നിലവിലെ പദ്ധതി പ്രകാരം അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിക്കുകയോ മെക്‌സിക്കന്‍ ഭിത്തി നിര്‍മ്മാണം ത്വരിതപ്പെടുത്തുകയോ ചെയ്താല്‍ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവസവ്യവസ്ഥ തടസപ്പെടുകയും വെള്ളപ്പൊക്കം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്യുമെന്നാണ് ഇവരുടെ കണ്ടെത്തല്‍.

എന്‍ഡേജേര്‍ഡ് സ്പീഷ്യസ് ആക്ട്, ക്ലീന്‍ വാട്ടര്‍ ആക്ട്, നാഷണല്‍ പോളിസി ആക്ട് തുടങ്ങിയ നിയമങ്ങിളില്‍ ഭേദഗതി വരുത്തിയാല്‍ മാത്രമേ ഇത്തരത്തില്‍ അതിവേഗത്തിലുള്ള അനുമതി നേടാന്‍ സാധിക്കുവെന്നും അഭൂരിപക്ഷം അമേരിക്കക്കാരും അതിന് സമ്മതിക്കില്ലെന്നുമാണ് നിരീക്ഷകരുടെ പക്ഷം.

പദ്ധതി നടപ്പാകുന്നതോടെ മെക്‌സിക്കന്‍ ഭിത്തി നിര്‍മ്മാണ മേഖലയ്ക്ക് നൂറ് മൈല്‍ ചുറ്റളവില്‍ മാത്രം കാണപ്പെടുന്ന അപൂര്‍വയിനങ്ങളായ അരോയൊ തവള, പെന്നിസുലാര്‍ ബിഗ്‌ഹോണ്‍ ചെമ്മരിയാട്,അമേരിക്കന്‍ കടുവ എന്നിവയുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപാട് സംഭവിക്കുമെന്നും പരിസ്ഥിതി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
Other News in this category4malayalees Recommends