ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ഫൊക്കാനാ പ്രസിഡന്റ് സ്ഥാനത്തേക്ക് ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ 2018 2020 വര്‍ഷത്തേക്കുള്ള പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ഫൊക്കാനയുടെ ഇപ്പോഴത്തെ വിമന്‍സ് ഫോറം ചെയര്‌പേഴ്‌സണും ,സാമൂഹ്യ പ്രവര്‍ത്തകയുമായ ലീലാ മാരേട്ടിനെ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് നാമനിര്‍ദേശം ചെയ്തു . ഫെബ്രുവരി പത്തിന് ന്യൂയോര്‍ക്കില്‍ കൂടിയ സമാജത്തിന്റെ യോഗത്തില്‍ കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് ,മുന്‍ പ്രസിഡന്റ് ഷാജു സാം, ബോര്‍ഡ് ചെയര്‍മാന്‍ വര്‍ഗീസ് ലൂക്കോസ് ,സമാജത്തിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രൊഫ. ജോസഫ് ചെറുവേലി ,കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും ഒരേ മനസ്സോടെ ലീലാ മാരേട്ടിന് പിന്തുണ അറിയിക്കുന്നതായായി പ്രസിഡന്റ് വര്‍ഗീസ് പോത്താനിക്കാട് അറിയിച്ചു.അമേരിക്കന്‍ മലയാളികള്‍ക്കിടയിലെ വേറിട്ട ശബ്ദമാണ് ലീലാ മാരേട്ട് .ഏത് സംഘടനാ ജോലിയും ഏല്‍പ്പിച്ചാല്‍ ഏറ്റവും ഭംഗിയായി അത് നിര്‍വ്വഹിക്കുവാനുള്ള കഴിവ് ലീലാ മാരേട്ടിനുണ്ട് .ചെറുപ്പം മുതല്‍ക്കേ നേടിയെടുത്ത സംഘടനാ പാടവം ആണ് അവരുടെ കൈമുതല്‍ .അതുകൊണ്ട് അമേരിക്കയിലെ ബഹൃത്തായ മലയാളി ഫെഡറേഷന്‍ ആയ ഫൊക്കാനയുടെ പ്രസിഡന്റ് പദം അലങ്കരിക്കാന്‍ എന്തുകൊണ്ടും അനുയോജ്യയായ പൊതു പ്രവര്‍ത്തകയാണ് ലീലാ മാരേട്ട് .

1988 ല്‍ കേരളാസമാജത്തിന്റെ ഓഡിറ്റര്‍ ആയി സേവനം തുടങ്ങിയ ലീലാ മാരേട്ട് ട്രഷറര്‍,വൈസ് പ്രസിഡന്റ്,പ്രസിഡന്റ് ,ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ എന്നി തലങ്ങളില്‍ നിസ്തുല സേവനം അനുഷ്ഠിച്ചു.സംഘടനയ്ക്ക് ധാരാളം അഗങ്ങളെ ചേര്‍ക്കുകയും ,നേതൃത്വ രംഗത്തേക്ക് ഉയര്‍ത്തുകയും ചെയ്തിട്ടുണ്ട്.ഈ വര്ഷം നാല്പത്തിയഞ്ചാം വര്‍ഷത്തിലേക്കു കടക്കുന്ന സമാജത്തിനു ലീലാ മാരേട്ട് ഒരു മുതല്‍ക്കൂട്ടും ,ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ സമാജത്തിനു ലഭിക്കുന്ന ഒരു അംഗീകാരവും ആയിരിക്കും ആ പദവി എന്നും വര്‍ഗീസ് പോത്താനിക്കാട് പറഞ്ഞു.


ഫൊക്കാനയുടെ തലമുതിര്‍ന്ന പ്രവര്‍ത്തക എന്ന നിലയില്‍ ഒരേ മനസ്സോടെ പ്രസിഡന്റ് പദത്തിലേക്ക് അതിരുകള്‍ ഇല്ലാതെ തെരഞ്ഞെടുക്കേണ്ട വ്യക്തിത്വം കൂടിയാണ് ലീലാ മാരേട്ട്.കാരണം ഫൊക്കാനയ്‌ക്കൊപ്പം വളര്‍ന്നു വന്ന അപൂര്‍വം നേതാക്കളില്‍ ഒരാള്‍.ഫൊക്കാനാ കമ്മിറ്റി മെമ്പര്‍,റീജിയണല്‍ പ്രസിഡന്റ് ,ട്രഷറര്‍,എക്‌സികുട്ടീവ് വൈസ് പ്രസിഡന്റ്,ട്രസ്റ്റി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍,വിമന്‍സ് ഫോറം ചെയര്‍മാന്‍ തുടങ്ങി ഫൊക്കാനയില്‍ വഹിക്കാത്ത പദവികള്‍ ഇല്ല.ഫൊക്കാനയുടെ പ്രസിഡന്റ് പദം ലീലാ മാരേട്ടില്‍ എത്തുകയാണെങ്കില്‍ ആ ഭരണകാലം ഫൊക്കാനയുടെ സുവര്‍ണ്ണ കാലം ആയിരിക്കും എന്നതില്‍ യാതൊരു സംശയവുമില്ല എന്ന് കേരളസമാജം അംഗങ്ങള്‍ ഒരേ മനസ്സോടെ പറഞ്ഞു .


പ്രസിഡന്റ് പദത്തിലെത്തിയാല്‍ നടപ്പിലാക്കേണ്ട പരിപാടികളെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുകള്‍ ഉള്ള ലീല മാരേട്ടിന്റെ വിജയം ഉറപ്പിക്കുവാന്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേരളസമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് എല്ലാ പിന്തുണയും അറിയിക്കുന്നതായും സമാജം ഭാരവാഹികള്‍ പറഞ്ഞു


Other News in this category4malayalees Recommends