ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ അടുത്തുള്ള യുവാവിന്റെ വീട്ടില്‍ അസ്വാഭാവികമായി കണ്ടെത്തി ; ചോദ്യം ചെയ്യലില്‍ അറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ അടുത്തുള്ള യുവാവിന്റെ വീട്ടില്‍ അസ്വാഭാവികമായി കണ്ടെത്തി ; ചോദ്യം ചെയ്യലില്‍ അറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങള്‍
ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെ അതി ക്രൂരമായി പീഡിപ്പിച്ചിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാജക്കാട് മുല്ലക്കാനം മരിയാഭവനില്‍ അനീഷ് (29) ആണ് കഴിഞ്ഞ ഒരു വര്‍ഷമായി അയല്‍വാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വരുന്നത്. കുട്ടിയെ സ്വന്തം വീട്ടില്‍ വച്ചും കുട്ടിയുടെ വീട്ടില്‍ വച്ചും ഇയാള്‍ പീഡിപ്പിച്ചിരുന്നു.

കഴിഞ്ഞ ദിവസം അയല്‍വാസിയായ സ്ത്രീ പ്രതിയുടെ കൂടെ അസ്വാഭാവികമായ രീതിയില്‍ പെണ്‍കുട്ടിയെ കണ്ടിരുന്നു. ഇതു കണ്ട് ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറം ലോകമറിയുന്നത്. രാജക്കാട് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ പിടിച്ചു.

Other News in this category



4malayalees Recommends