ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ പിന്തുണയുള്ള സംഘങ്ങളെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി

ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ പിന്തുണയുള്ള സംഘങ്ങളെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി
ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പാകിസ്താന്‍ പിന്തുണയുള്ള സംഘങ്ങളെന്ന് യുഎസ് ഇന്റലിജന്‍സ് മേധാവി ഡാന്‍ കോട്ട്‌സ്. ഇന്ത്യയ്ക്കും പാകിസ്താനുമിടയിലുള്ള സംഘര്‍ഷം വര്‍ധിക്കാന്‍ ഇതാണ് കാരണമാകുന്നതെന്നും ഡാന്‍ കോട്ട്‌സ് പറഞ്ഞു. പാകിസ്താനില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ സന്‍ജുവാന്‍ സൈനിക ക്യാമ്പ് ആക്രമിച്ചതിന് പിന്നാലെയാണ് യുഎസിന്റെ പരാമര്‍ശം.

പുതിയ ആണ്വായുധ പരീക്ഷണങ്ങളിലൂടെയും മറ്റും തീവ്രവാദ സംഘങ്ങളുമായുള്ള ബന്ധം പാകിസ്താന്‍ തുടരുകയാണ്. ഭീകര വിരുദ്ധ പോരാട്ടങ്ങളെ നിയന്ത്രിച്ചും ചൈനയുമായി അടുപ്പം പുലര്‍ത്തിയും പാകിസ്താന്‍ നിരന്തരം അമേരിക്കയുടെ താല്‍പര്യങ്ങളെ ഹനിക്കുകയാണ്. സെനറ്റിന്റെ ഇന്റലിജന്‍സ് സെലക്ട് കമ്മിറ്റിക്കു മുമ്പാകെയാണ് ഡാന്‍ കോട്ട്‌സിന്റെ വെളിപ്പെടുത്തല്‍.

ഇസ്ലാമാബാദിന്റെ പിന്തുണ ലഭിക്കുന്ന ഭീകര സംഘടനകള്‍ പാകിസ്താനെ അവരുടെ സുരക്ഷിത താവളമാക്കി ഇന്ത്യയും അഫ്ഗാനിസ്താനും അടക്കമുള്ള അയല്‍രാജ്യങ്ങളെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നു. യുഎസിന്റെ താല്‍പര്യത്തിനും എതിരാണത്. പാകിസ്താന്‍ ആസ്ഥാനമായുള്ള ഒരു തീവ്രവാദി സംഘടയുടെയും പേര് കോട്ട്‌സ് പറഞ്ഞില്ലെങ്കിലും ഇന്ത്യയും പാകിസ്താനുമായുള്ള ബന്ധം അവ ശിഥിലമാക്കുന്നുവെന്നും സെമിനാറില്‍ പറഞ്ഞു.

Other News in this category4malayalees Recommends