വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ മാതാപിതാക്കള്‍ പൂട്ടിയിട്ടു ; പരാതിയുമായി ഹരിയാന ദേശീയ വനിതാ കബഡി താരം രംഗത്ത്

വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ മാതാപിതാക്കള്‍ പൂട്ടിയിട്ടു ; പരാതിയുമായി ഹരിയാന ദേശീയ വനിതാ കബഡി താരം രംഗത്ത്
വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ദിവസങ്ങളോളം പൂട്ടിയിട്ടെന്ന ആരോപണവുമായി ഹരിയാനയില്‍ നിന്നുള്ള ദേശീയ വനിതാ കബഡി താരം. ജീവന് ഭീഷണിയുണ്ടെന്നും മാതാപിതാക്കള്‍ക്ക് നേരെ നടപടിയെടുക്കണമെന്നുമാണ് പരാതി.

സെപ്റ്റംബറില്‍ അച്ഛന്‍ തന്നെ കര്‍ണാലിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ വച്ച് പ്രായക്കൂടുതലുള്ള പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു'. വിവാഹത്തിന് സമ്മതിക്കാത്തതിനെ തുടര്‍ന്ന് മുറിയില്‍ പൂട്ടിയിടുകയായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ് അവിടെ നിന്ന് രക്ഷപ്പെട്ടതെന്നും സംസ്ഥാന വനിതാകമ്മീഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

പഠനവും കബഡിയുമായി മുന്നോട്ട് പോകാനാണ് താരം തീരുമാനിച്ചിരുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനും ഹരിയാന പോലീസ് മേധാവിക്കും കത്ത് നല്‍കിയിട്ടുണ്ട്.

Other News in this category4malayalees Recommends