അമേരിക്കയും ഇന്ത്യയും തമ്മിലുളള ആയുധക്കച്ചവടം ചരിത്രം കുറിയ്ക്കുന്നു; എഫ്-35 ജോയിന്റ് സ്‌ട്രൈക്ക് ഫൈറ്റര്‍ അടക്കം നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും വാഷിംഗ്ടണ്‍ ന്യൂ ദല്‍ഹിക്ക് നല്‍കി; വിവിധ തലങ്ങളിലെ ബന്ധം 2018ല്‍ കുത്തനെ ഉയരും

അമേരിക്കയും  ഇന്ത്യയും തമ്മിലുളള ആയുധക്കച്ചവടം ചരിത്രം കുറിയ്ക്കുന്നു; എഫ്-35 ജോയിന്റ് സ്‌ട്രൈക്ക് ഫൈറ്റര്‍ അടക്കം നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളും വാഷിംഗ്ടണ്‍ ന്യൂ ദല്‍ഹിക്ക് നല്‍കി; വിവിധ തലങ്ങളിലെ ബന്ധം 2018ല്‍ കുത്തനെ ഉയരും
ഇന്ത്യയുമായുള്ള അമേരിക്കയുടെ ആയുധക്കച്ചവടം എക്കാലത്തേയും റെക്കോര്‍ഡിലെത്തിയെന്ന് വെളിപ്പെടുത്തി പെന്റഗണ്‍ കമാന്‍ഡര്‍ രംഗത്തെത്തി.ഇതിന്റെ ഭാഗമായി നിരവധി എഫ്-35 ജോയിന്റ് സ്‌ട്രൈക്ക് ഫൈറ്റര്‍ അടക്കം നിരവധി ആയുധങ്ങളും യുദ്ധോപകരണങ്ങളുമാണ് അമേരിക്ക ഇന്ത്യക്ക് ഇപ്പോള്‍ വിറ്റ് കൊണ്ടിരിക്കുന്നത്.യുഎസും ഇന്ത്യയും തമ്മിലുള്ള നയതന്ത്രപരമായ പങ്കാളിത്തം ചരിത്രത്തിലെ ഏറ്റവും വര്‍ധിച്ച അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് യുഎസ് പസിഫിക്ക് കമാന്‍ഡ് അഡ്മിറലായ ഹാരി ബ ഹാരിസ് ഒരു കോണ്‍ഗ്രഷണല്‍ ഹിയറിംഗിനിടെ ഹൗസ് ആംഡ് സര്‍വീസസ് കമ്മിറ്റിയില്‍ പറഞ്ഞിരിക്കുന്നത്.

21ാം നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ഉഭയകക്ഷി ബന്ധമാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.പി-8 എസ്, സി-130ജെഎസ്, എഎച്ച്- 64 എസ്, സിഎച്ച്-47 എസ്, എം777 ഹോവിറ്റ്‌സേര്‍സ് തുടങ്ങിയവയെ പോലുളള യുഎസ് സോഴ്‌സ്ഡ് എയര്‍ ഫ്രെയിമുകള്‍ ഇന്ത്യ എക്കാലത്തേയും അധികം ഉപയോഗിക്കുന്ന കാലമാണിതെന്നുംഅദ്ദേഹം ഉയര്‍ത്തിക്കാട്ടുന്നു. പ്രസിഡന്റ്- പ്രധാനമന്ത്രി തലത്തിലും 2 പ്ലസ് 2 മിനിസ്റ്റര്‍ തലത്തിലും ഈ ഉഭയകക്ഷി ബന്ധം വളര്‍ത്താനും സ്ഥിരീകരിക്കാനും യുഎസ് പസിഫിക്ക് കമാന്‍ഡ് ശ്രമിക്കുന്നുമുണ്ട്.

ജനാധിപത്യ മൂല്യങ്ങളെ പങ്ക് വച്ച് കൊണ്ട് ഇന്ത്യയും അമേരിക്കയും വിശാലമായ അടിസ്ഥാനത്തിലുളള്ള നയതന്ത്ര പങ്കാളിത്തമാണ് പുലര്‍ത്തി വരുന്നത്. ഇരു രാജ്യങ്ങളിലെയും ജനതകള്‍ തമ്മിലും അടുത്ത ബന്ധമുണ്ടാക്കുന്നതിനുള്ള ക്രിയാത്മകമായ പ ദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. 2018 ഇന്ത്യയും യുഎസും തമമിലുള്ള ബന്ധം ഇനിയും വളരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാരിസ് പറയുന്നു.രാഷ്ട്രീയവും സാമ്പത്തിക പരമായും സുരക്ഷാ പരമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സ്വാഭാവികമായ പങ്കാളികളാണ് ഇന്ത്യയും അമേരിക്കയുമെന്നുംഅതിനിയും വളര്‍ത്തേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം നിര്‍ദേശമേകുന്നു.

Other News in this category4malayalees Recommends