കെലൗന വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ലിബറല്‍ നേതാവ് ബെന്‍ സ്റ്റ്യുവാര്‍ട്ടിന് ജയം

കെലൗന വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ബ്രിട്ടീഷ് കൊളംബിയയിലെ ലിബറല്‍ നേതാവ് ബെന്‍ സ്റ്റ്യുവാര്‍ട്ടിന് ജയം
ടൊറന്റോ: കെലൗന വെസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ ലിബറല്‍ നേതാവ് ബെന്‍ സ്റ്റ്യുവാര്‍ട്ടിന് ജയം. 111 ബാലറ്റ് പെട്ടികളിലെ 45 എണ്ണം എണ്ണിത്തീര്‍ന്നപ്പോള്‍ 2220 വോട്ടുകള്‍ നേടിയാണ് ഇദ്ദേഹത്തിന്റെ ജയം. അതായത് മൊത്തം വോട്ടിന്റെ 54 ശതമാനവും ഇദ്ദേഹം സ്വന്തമാക്കി.

എന്‍ഡിപിയിലെ ഷെല്ലി കുക്കായിരുന്നു ഈ സമയം രണ്ടാംസ്ഥാനത്തുണ്ടായിരുന്നത്. ഗ്രീന്‍ പാര്‍ട്ടിയുടെ റോബര്‍ട്ട് സ്തുപ്ക മൂന്നാം സ്ഥാനത്തായിരുന്നു. കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മാര്‍ക്ക് തോംസണും ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ കെയില്‍ ഗെറോണോസോയും അവസാന സ്ഥാനത്തായിരുന്നു. 2013 ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിന് വേണ്ടി അന്നത്തെ പ്രീമിയര്‍ ക്രിസ്റ്റി ക്ലാര്‍ക്കിനായി സ്റ്റ്യുവാര്‍ട്ട് ഈ സീറ്റ് ഒഴിഞ്ഞ് കൊടുക്കുകയായിരുന്നു. വാന്‍കൂവറില്‍ നിന്ന് ഇവര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

ആഗസ്റ്റ് നാലിന് ഇവര്‍ ഇവിടെ നിന്നുളള എംഎല്‍എ സ്ഥാനം രാജി വച്ചു. ജോണ്‍ ഹൊര്‍ഗാന്‍ പ്രീമിയറായതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് ക്ലാര്‍ക്ക് രാഷ്ട്രീയ ജീവിത്തില്‍ നിന്ന വിരമിക്കുന്നതായും പൊതുജനങ്ങളുടെ സേവനത്തിന് തിരിയുന്നതായും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ മാസമാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Other News in this category4malayalees Recommends