കാനഡയിലെ റെയില്‍ ക്രോസിംഗ്‌സിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദി ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ; ആവശ്യം വീല്‍ ചെയറില്‍ സഞ്ചരിച്ച സ്റ്റീവന്‍ ഹാരെല്‍ റെയില്‍ ക്രോസിംഗില്‍ കുടുങ്ങി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍

കാനഡയിലെ റെയില്‍ ക്രോസിംഗ്‌സിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ദി ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ; ആവശ്യം വീല്‍ ചെയറില്‍ സഞ്ചരിച്ച സ്റ്റീവന്‍ ഹാരെല്‍ റെയില്‍ ക്രോസിംഗില്‍ കുടുങ്ങി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍
റെയില്‍ ക്രോസിംഗ്‌സിലെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ദി ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡ് ഓഫ് കാനഡ രംഗത്തെത്തി. 2016 ജൂലൈയില്‍ സ്റ്റീവന്‍ ഹാരെല്‍ തന്റെ വീല്‍ചെയറില്‍ മോന്‍ക്ടണിലെ റോബിന്‍സന്‍ സ്ട്രീറ്റ് ക്രോസിംഗ് മുറിച്ച് കടക്കാന്‍ ശ്രമിക്കവേ വീല്‍ചെയര്‍ കുടുങ്ങിപ്പോയി സിഎന്‍ ട്രെയിന്‍ ഇടിച്ച് ഗുരുതരമായ പരുക്കേറ്റ് മരിച്ചിരുന്നു. ഈ ഒരു അപകടം ഉയര്‍ത്തിക്കാട്ടിയാണ് വീല്‍ചെയറും മറ്റ് അസിസ്റ്റിവ് ഡിവൈസുകളും ഉപയോഗിച്ച് റെയില്‍വേ ക്രോസിംഗ് മുറിച്ച് കടക്കുന്നവര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ടിബിഎസ് ഫെഡറല്‍ ഗവണ്‍മെന്റിനോടും പ്രാദേശിക ഭരണകൂടങ്ങളോടും ആവശ്യപ്പെട്ടിരിക്കുന്നത്.

ക്രോസിംഗിലെ പരിതാപകരമായ നിരവധി അവസ്ഥകളാണ് ഈ അപകടത്തിന് വഴിയൊരുക്കിയതെന്ന് തങ്ങളുടെ നാവിഗേഷനിലൂടെ കണ്ടെത്തിയിരുന്നുവെന്നാണ് ടിബിഎസ് വെളിപ്പെടുത്തുന്നത്. ക്രോസിംഗില്‍ ഏര്‍പ്പെടുത്തേണ്ടുന്ന ചുരുങ്ങിയ സ്റ്റാന്‍ഡേഡുകളെക്കുറിച്ചുള്ള നിര്‍ദേശം 2014ല്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇവിടങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി കൂടുതല്‍ നടപടികള്‍ വേണ്ടിയിരിക്കുന്നുവെന്നാണ് ഇത്തരം അപകടങ്ങളിലൂടെ വ്യക്തമാകുന്നതെന്നാണ് ടിബിഎസ് ബോര്‍ഡ് മെമ്പറായ ഫായെ അക്കെര്‍മാന്‍ പറയുന്നത്.

ഈ അപകടത്തിന് ശേഷം റോബിന്‍സന്‍ സ്ട്രീറ്റ് ക്രോസിംഗില്‍ സിഎന്‍ നിരവധി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. തല്‍ഫലമായി വീല്‍ ചെയര്‍ പോലുള്ള അസിസ്റ്റീവ് ഡിവൈസില്‍ സഞ്ചരിക്കുന്നവരുടെ സുരക്ഷിതത്വമുറപ്പിക്കുന്ന ക്രോസിംഗായി ഇതിനെ മാറ്റുകയും ചെയ്തിരുന്നു. ഹാരെലിന്റെ അപകട മരണത്തെ തുടര്‍ന്ന് ഹാരെലിന്റെ മാതാപിതാക്കള്‍ സിഎന്‍ റെയില്‍, ദി സിറ്റി ഓഫ് മോന്‍ക്ടന്‍, വീല്‍ചെയര്‍ നിര്‍മാതാക്കള്‍, മെഡിക്കല്‍ എക്യുപ്‌മെന്റ് സപ്ലയര്‍ എന്നിവര്‍ക്കെതിരെ ബ്രുന്‍സ് വിക്കിലെ കോര്‍ട്ട് ഓഫ് ക്യൂന്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഇവിടുത്തെ റെയില്‍വേ ട്രാക്കിലെ തകരാറ് കണ്ടുപിടിക്കുന്നതിലും റിപ്പയര്‍ചെയ്യുന്നതിലും സിഎന്‍ റെയില്‍, സിറ്റി ഓഫ് മോണ്‍ക്ടന്‍ എന്നിവ പരാജയപ്പെട്ടുവെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചിരുന്നത്.

Other News in this category4malayalees Recommends