ക്യൂബെക്കില്‍ എയര്‍ ആംബുലന്‍സുകളില്‍ കൊണ്ട് പോകുന്ന കുട്ടികളെ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അകമ്പടി സേവിക്കാം; മാറ്റം മനുഷ്യത്വം കണക്കിലെടുത്തെന്ന് ആരോഗ്യ മന്ത്രി; ഇന്‍ഡിജെനസ് കുട്ടികള്‍ക്ക് ഗുണപ്രദമാകുന്ന നിയമമാറ്റം ഉടന്‍ നടപ്പിലാക്കും

ക്യൂബെക്കില്‍ എയര്‍ ആംബുലന്‍സുകളില്‍ കൊണ്ട് പോകുന്ന കുട്ടികളെ ഇനി മുതല്‍ രക്ഷിതാക്കള്‍ക്ക് അകമ്പടി സേവിക്കാം; മാറ്റം മനുഷ്യത്വം കണക്കിലെടുത്തെന്ന് ആരോഗ്യ മന്ത്രി; ഇന്‍ഡിജെനസ് കുട്ടികള്‍ക്ക് ഗുണപ്രദമാകുന്ന നിയമമാറ്റം ഉടന്‍ നടപ്പിലാക്കും
അടിയന്തിരസാഹചര്യങ്ങളില്‍ എയര്‍ ആംബുലന്‍സുകളില്‍ കൊണ്ട് പോകുന്ന കുട്ടികളെ അകമ്പടി സേവിക്കാന്‍ മാതാപിതാക്കളെ അനുവദിക്കാന്‍ ക്യൂബെക്ക് ഒരുങ്ങുന്നു. ഇത്തരത്തില്‍ കുട്ടികളെ കൊണ്ട് പോകുമ്പോള്‍ മാതാപിതാക്കളെ കൂടെ പോകുന്നതില്‍ നിന്നും വിലക്കുന്ന നിയമം നീക്കം ചെയ്യണമെന്ന ആവശ്യം വളരെ കാലമായി ഉയരുന്നുണ്ടായിരുന്നു. ഇത് സംബന്ധിച്ച നിരോധനം എടുത്ത് മാറ്റാന്‍ വൈകിയിരിക്കുന്നുവെന്ന് രണ്ട് പ്രമുഖ കനേഡിയന്‍ പീഡിയാട്രീക് അസോസിഷനുകള്‍ ക്യൂബെക്ക് ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടിരുന്നു.

ജനുവരിയില്‍ മോണ്‍ട്‌റിയലിലെ പീഡിയാട്രീഷ്യന്‍മാരുടെ ഗ്രൂപ്പും ഇതേ ആവശ്യം മുന്നോട്ട് വച്ചിരുന്നു. നോര്‍ത്തേണ്‍ ക്യൂബെക്കില്‍ നിന്നും മോണ്‍ട്‌റിയയിലെയും ക്യൂബെക്ക് സിറ്റിയിലെയും ഹോസ്പിറ്റലുകളിലേക്ക് എയര്‍ ആംബുലന്‍സുകളില്‍ ഒറ്റയ്ക്ക് കൊണ്ട് പോകുന്ന ഇന്‍ഡിജെനസ് വിഭാഗത്തില്‍ പെട്ട കുട്ടികള്‍ക്കായിരിക്കും പുതിയ നയംമാറ്റം പ്രയോജനപ്പെടുന്നത്. ഇത്തരത്തില്‍ ഒറ്റയ്ക്ക് എയര്‍ആംബുലന്‍സുകളില്‍ കൊണ്ട് പോയിരുന്ന നയം ഇന്‍ഡിജെനസ് കുട്ടികളെ സാരമായി ബാധിച്ചിരുന്നു.

2016ല്‍ 146 കുട്ടികളെയായിരുന്നു ജെയിംസ് ബേയിലെ ക്രീ ടെറിട്ടെറിയില്‍ നിന്നും മോണ്‍ട്‌റിയല്‍ ചില്‍ഡ്രന്‍സ്സ് ഹോസ്പിറ്റലിലേക്ക് കൊണ്ട് പോയിരുന്നത്. 146 കുട്ടികളെ നുനാവിക്കില്‍ നിന്നും ഇത്തരത്തില്‍ കൊണ്ട് വന്നിരുന്നു. മറ്റുള്ളവരെ സെയിന്റെ ജസ്റ്റിനെ ഹോസ്പിറ്റലിലേക്കോ അല്ലെങ്കില്‍ ക്യൂബെക്ക് സിറ്റിയിലെ ഹോസ്പിറ്റലുകളിലേക്കോ ആയിരുന്നു കൊണ്ട് പോയിരുന്നത്. മനുഷ്യത്വ ഘടകം പരിഗണിച്ചാണ് ഇത് സംബന്ധിച്ച നയത്തില്‍ മാറ്റം വരുത്താനൊരുങ്ങുന്നതെന്നാണ് ഹെല്‍ത്ത് മിനിസ്റ്ററായ ഗേയ്റ്റന്‍ ബാരെറ്റെ പറയുന്നത്.

Other News in this category4malayalees Recommends