കാനഡയില്‍ നയാഗ്രയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി

കാനഡയില്‍ നയാഗ്രയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി
ടൊറന്റോ: കാനഡയില്‍ നയാഗ്രയില്‍ മലയാളി വിദ്യാര്‍ത്ഥിയെ കാണാതായി. മൂന്നാര്‍ മനയത്ത് ജോളി വര്‍ഗീസിന്റെ മകന്‍ ഡാനി ജോസഫി(20)നെയാണ് കാണാതായത്.

സുഹൃത്തുക്കളും ഡാനി പഠിക്കുന്ന സ്ഥാപനത്തിലെ അധികൃതരും കാനഡയില്‍ പൊലീസ് അധികൃതര്‍ക്ക് പരാതി നല്‍കി. വ്യാഴം രാത്രി മുതലാണ് ഡാനിയെ താമസസ്ഥലത്ത് നിന്ന് കാണാതയത്. ഫോണ്‍ അന്ന് മുതല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

നയാഗ്രയില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഡാനി. പഠനത്തോടൊപ്പം നയാഗ്ര വെള്ളച്ചാട്ടത്തിന് സമീപമുളള മൈല്‍സ്റ്റോണിലെ മാരിയറ്റ് ഹോട്ടലില്‍ ജോലി ചെയ്ത് വരികയാണ്.
Other News in this category4malayalees Recommends