പാകിസ്ഥാനില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി ഇമ്രാന്‍ അലിയ്ക്ക് നാലു വധശിക്ഷ

പാകിസ്ഥാനില്‍ ഏഴുവയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്ന പ്രതി ഇമ്രാന്‍ അലിയ്ക്ക് നാലു വധശിക്ഷ
പാകിസ്ഥാനില്‍ ഏഴ് വസയുകാരിയായ സെനബ് അന്‍സാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ഇമ്രാന്‍ അലിക്ക് നാല് വധശിക്ഷ വിധിച്ചു. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം, തീവ്രവാദം എന്നീ കുറ്റങ്ങള്‍ക്ക് നാല് വധശിക്ഷയാണ് ലാഹോറിലെ തീവ്രവാദ വിരുദ്ധ കോടതി വിധിച്ചത്. ഇതിനൊപ്പം ജീവപര്യന്തവും ഏഴ് വര്‍ഷം തടവും 32 ലക്ഷം രൂപ പിഴയും ഇമ്രാന് ശിക്ഷയായി വിധിച്ചിട്ടുണ്ട്. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഇമ്രാന് 15 ദിവസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്.

ലാഹോറിലെ കസൂരില്‍ ജനുവരി 9നാണ് ഏഴു വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. ജനുവരി അഞ്ചിന് കുട്ടിയെ കാണാതായതായി പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പ്രതിയെ പിടികൂടാത്തത് പാകിസ്ഥാനില്‍ വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

Other News in this category4malayalees Recommends