ബഹിരാകാശത്ത് നിന്ന് ആ സൂപ്പര്‍ കാര്‍ വന്ന് ഭൂമിയെ ഇടിച്ചേക്കും ; ബഹിരാകാശത്തേക്ക് അയച്ച ടെസ്ല കാറാണ് തിരിച്ചെത്തുന്നത് !

ബഹിരാകാശത്ത് നിന്ന് ആ സൂപ്പര്‍ കാര്‍ വന്ന് ഭൂമിയെ ഇടിച്ചേക്കും ; ബഹിരാകാശത്തേക്ക് അയച്ച ടെസ്ല കാറാണ് തിരിച്ചെത്തുന്നത് !
2091ല്‍ ബഹിരാകാശത്ത് നിന്നും ഒരു സൂപ്പര്‍ കാര്‍ ഭൂമിയിലേക്ക് വരും. അന്യഗ്രഹ ജീവികള്‍ കാറില്‍ കയറി വരുന്നതല്ല ! അമേരിക്കന്‍ കമ്പനിയായ സ്‌പേസ് എക്‌സിന്റെ നേതൃത്വത്തില്‍ ബഹിരാകാശത്തേക്ക് അയച്ച ടെസ്ല കാറാണ് ഭൂമിയെ ലക്ഷ്യമാക്കി വരുന്നത്.

എന്നാല്‍ ഭൂമിയുമായി കൂട്ടിയിടിക്കുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല. കാരണം ഭൂമിയില്‍ ഇടിക്കാനുള്ള സാധ്യത വെറും ആറ് ശതമാനം മാത്രമാണ്. കാര്‍ ചൊവ്വയില്‍ വീഴാന്‍ സാധ്യത 2.5 ശതമാനവും. എന്നാല്‍ ഭൂമിയില്‍ പതിക്കും മുമ്പോ സൂപ്പര്‍ കാര്‍ കത്തിയമരും. റോയല്‍ ആസ്‌ട്രോണോമിക്കല്‍ സൊസൈറ്റിയുടെ ലേഖനത്തിലാണ് ഇക്കാര്യം പറയുന്നത്.

എലണ്‍ മക്‌സിന്റെ സ്‌പേസ് കമ്പനി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും ശക്തിയേറിയ റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവിയില്‍ കയറിയാണ് കാര്‍ ബഹിരാകാശത്തേക്ക് കുതിച്ചത്. ഡ്രൈവര്‍ സീറ്റില്‍ ബഹിരാകാശ സ്യൂട്ട് ധരിച്ച ഒരു ബൊമ്മയുമുണ്ട്. ഈ കാറിനെ ഭ്രമണ പഥത്തിലെത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ രണ്ടാം ഘട്ടത്തിലെ പാളിച്ച കാറിന്റെ സഞ്ചാരത്തെ ബാധിക്കുകയായിരുന്നു.

Other News in this category4malayalees Recommends