ചൈനയുടെ ബെല്‍റ്റ് റോഡിന് ബദലായി ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട നാല് ലോക രാജ്യങ്ങള്‍ ഒരുമിക്കുന്നു

ചൈനയുടെ ബെല്‍റ്റ് റോഡിന് ബദലായി ഇന്ത്യയും അമേരിക്കയും ഉള്‍പ്പെട്ട നാല് ലോക രാജ്യങ്ങള്‍ ഒരുമിക്കുന്നു
ചൈനയുടെ വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിയ്ക്ക് ബദലാകാന്‍ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടെ നാലു ലോക രാജ്യങ്ങള്‍ ഒന്നിക്കുന്നു. ജപ്പാന്‍, ആസ്‌ത്രേലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്കും അമേരിയ്ക്കയ്ക്കും ഒപ്പം കൈ കോര്‍ക്കുക. ഏഷ്യന്‍ രാജ്യങ്ങളില്‍ വന്‍ സാമ്പത്തിക ശക്തിയാകാനുള്ള ചൈനയുടെ നീക്കത്തിന് ഇതു തടയിടുമെന്നാണ് ആസ്‌ട്രേലിയന്‍ പത്രങ്ങള്‍ പറയുന്നത്.

എന്നാല്‍ ചതുര്‍ സഖ്യത്തിന്റെ സാധ്യത സംബന്ധിച്ചുള്ള പ്രഖ്യാപനങ്ങള്‍ക്ക് സമയമായിട്ടില്ലെന്നും ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി മാല്‍കം ടേണ്‍ബുളിന്റെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇക്കാര്യം മുഖ്യ ചര്‍ച്ചാ വിഷയമാണെന്നും ആസ്‌ത്രേലിയന്‍ വക്താവ് അറിയിച്ചു.

ചൈനയുടെ പദ്ധതിയിയ്ക്ക് എതിരായി ഉയരുന്നതല്ല ചതുര്‍ രാജ്യങ്ങളുടെ സഖ്യം. ചൈനയോട് ബെല്‍റ്റ് റോഡ് നിര്‍മ്മിക്കരുതെന്ന് ആരും പറയുന്നില്ല. എന്നാല്‍ ആ പദ്ധതികൊണ്ട് മറ്റ് രാജ്യങ്ങള്‍ക്ക് പ്രയോജനമില്ല. അതിനാലാണ് പുതിയ സഖ്യം രൂപം കൊടുക്കുന്നതെന്നും ആസ്‌ത്രേലിയന്‍ വക്താവ് പറഞ്ഞു.

അതേസമയം യുഎസും ഇന്ത്യയും ആസ്‌ത്രേലിയയും ജപ്പാനും ദക്ഷിണേഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കരയിലൂടെയും കടലിലൂടെയും സ്വതന്ത്ര വ്യാപാകരവും പ്രതിരോധ സഹകരണവും ഉള്‍പ്പെടെ പ്രോത്സാഹിപ്പിക്കണമെന്ന നിര്‍ദ്ദേശമാണ് ജപ്പാനുള്ളത്.

ചൈനീസ് പ്രസിഡന്റിന്റെ സ്വപ്ന പദ്ധതിയാണ് വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതി. ഏഷ്യ, ആഫ്രിക്ക,യൂറോപ്പ് എന്നിവിടങ്ങളിലെ 60 ലേറെ രാജ്യങ്ങളുമായി ചൈനയെ ബന്ധിപ്പിച്ച് വ്യാപാര സഹകരണം വര്‍ദ്ധിപ്പിക്കുകയാണ് ചൈനയുടെ പദ്ധതി .

Other News in this category4malayalees Recommends