പൗരന്മാര്‍ക്ക് അക്കൗണ്ടില്‍ 15000 രൂപ എത്തിയ്ക്കും ; മിച്ച ബജറ്റിന് ശേഷം പൗരന്മാര്‍ക്ക് ബോണസ് നല്‍കാനൊരുങ്ങി സിംഗപ്പൂര്‍ സര്‍ക്കാര്‍

പൗരന്മാര്‍ക്ക് അക്കൗണ്ടില്‍ 15000 രൂപ എത്തിയ്ക്കും ; മിച്ച ബജറ്റിന് ശേഷം പൗരന്മാര്‍ക്ക് ബോണസ് നല്‍കാനൊരുങ്ങി സിംഗപ്പൂര്‍ സര്‍ക്കാര്‍
തങ്ങളുടെ പൗരന്മാര്‍ക്ക് ബോണസ് നല്‍കാനൊരുങ്ങി സിംഗപ്പൂര്‍. രാജ്യത്തെ മിച്ചബജറ്റിനു ശേഷമാണ് സര്‍ക്കാറിന്റെ തീരുമാനം. 21 വയസിനു മുകളില്‍ പ്രായമുള്ള എല്ലാ സിംഗപ്പൂര്‍ പൗരന്മാര്‍ക്കും 300 സിംഗപ്പൂര്‍ ഡോളര്‍ (15,000 ഇന്ത്യന്‍ രൂപ) വരെയാണ് ലഭിക്കുക.2017ലെകഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മിച്ചബജറ്റായതാണ് പൗരന്മാര്‍ക്ക് ഈ ആനുകൂല്യം ലഭിക്കാന്‍ കാരണം. ഒരു കോടി സിംഗപ്പൂര്‍ ഡോളറാണ് (760 കോടി യു.എസ് ഡോളര്‍) ബജറ്റിനു ശേഷം സിംഗപ്പൂരിന്റെ കൈവശം മിച്ചം വന്നതെന്ന് ധനകാര്യമന്ത്രി തിങ്കളാഴ്ച പറഞ്ഞു.

പാര്‍ലമെന്റില്‍ നടത്തിയ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി 'ഹോങ്‌ബോ' എന്നാണ് ഈ ബോണസിനെ വിശേഷിപ്പിച്ചത്.

പൗരന്മാര്‍ക്ക് ഈ ബോണസ് നല്‍കാനായി 70 കോടി സിംഗപ്പൂര്‍ ഡോളറാണ് (53.3 കോടി യു.എസ് ഡോളര്‍) സര്‍ക്കാറിന് ചെലവാകുക. പൗരന്മാരുടെ ആദായത്തിന് ആനുപാതികമായാണ് ബോണസ് നല്‍കുക. ഈ വര്‍ഷം അവസാനത്തോടെ എല്ലാ പൗരന്മാര്‍ക്കും ബോണസ് തുക കൊടുത്തു തീര്‍ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

Other News in this category4malayalees Recommends