ജസ്റ്റിന്‍ ട്യൂഡ്യൂ സിഖ് വിഘടനവാദികളെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി; സുവര്‍ണക്ഷേത്രത്തിലെത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രിയെ കാണാനൊരുങ്ങി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്; ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുമെന്ന് പ്രതീക്ഷ

ജസ്റ്റിന്‍ ട്യൂഡ്യൂ സിഖ് വിഘടനവാദികളെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രി; സുവര്‍ണക്ഷേത്രത്തിലെത്തുന്ന കനേഡിയന്‍ പ്രധാനമന്ത്രിയെ കാണാനൊരുങ്ങി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ്; ഇന്ത്യ-കാനഡ ബന്ധം മെച്ചപ്പെടുമെന്ന്  പ്രതീക്ഷ
സിഖ് വിഘടനവാദികളെ തന്റെ കാബിനറ്റില്‍ ഉള്‍പ്പെടുത്തിയ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്യൂഡ്യൂവിനെ നിശിതമായി വിമര്‍ശിച്ച് പഞ്ചാബ് മുഖ്യമന്ത്രിയും മുന്‍ യുദ്ധനായകനുമായ ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രംഗത്തെത്തി. തന്റെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായി ട്രൂഡ്യൂ അമൃത് സറിലെ സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനിരിക്കവെയാണ് ക്യാപ്റ്റന്‍ വിവാദ പ്രസ്താവനയുമായി മുന്നോട്ട് വന്നിരിക്കുന്നത്. സിഖ് വിഘടനവാദത്തിനെതിരെ തന്റെ ജീവിതത്തിലുടനീളം പോരാട്ടം നടത്തിയ ചരിത്രമുള്ളയാളാണ് ക്യാപ്റ്റന്‍.

താന്‍ ബുധനാഴ്ച ട്രൂഡ്യൂവിനെ അമൃത്സറില്‍ വച്ച് കാണാന്‍ പോവുകയാണെന്നും ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരബന്ധം മെച്ചപ്പെടുത്താന്‍ ഈ കൂടിക്കാഴ്ച ഉപകരിക്കുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ക്യാപ്റ്റന്‍ ട്വിറ്ററിലൂടെ പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം കാനഡയുടെ പഞ്ചാബ് വംശജനായ പ്രതിരോധ മന്ത്രി ഹര്‍ജിത്ത് സജാന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്താന്‍ ക്യാപ്റ്റന്‍ വിസമ്മതിച്ചിരുന്നു.

സജാന്‍ ഖലിസ്ഥാന്‍ വാദിയും ഇന്ത്യാ വിരുദ്ധനുമാണെന്നായിരുന്നു ക്യാപ്റ്റന്‍ ഇതിനുള്ള ന്യായീകരണമായി ഉയര്‍ത്തിക്കാട്ടിയിരുന്നത്. എന്നാല്‍ നിലവില്‍ ട്രൂഡ്യൂവിന്റെ നേതൃത്വത്തിലെത്തുന്ന സംഘത്തെ കാണാന്‍ താന്‍ തയ്യാറാണെന്നും ഇതിലൂതെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ താന്‍ പുലര്‍ത്തുന്നുവെന്നും ട്രൂഡ്യൂ വെളിപ്പെടുത്തുന്നു.ഇതിന് മുമ്പ് കനേഡിയന്‍ സംഘം പഞ്ചാബ് സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രിയായ തന്നെ കാണാന്‍ സന്നദ്ധത പ്രകടിപ്പിച്ചില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.

Other News in this category4malayalees Recommends