മോദിയെ വിമര്‍ശിച്ചത് ഇഷ്ടമായില്ല ; രാഹുല്‍ഗാന്ധി കുരയ്ക്കുന്ന പട്ടിയ്ക്ക് സമമാണെന്ന് ബിജെപി എംപി

മോദിയെ വിമര്‍ശിച്ചത് ഇഷ്ടമായില്ല ; രാഹുല്‍ഗാന്ധി കുരയ്ക്കുന്ന പട്ടിയ്ക്ക് സമമാണെന്ന് ബിജെപി എംപി
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി കുരയ്ക്കുന്ന പട്ടിയ്ക്ക് സമമാണെന്ന് പറഞ്ഞ് അധിക്ഷേപിച്ച് ബിജെപി എംപി. യുപിയിലെ ഗോണ്ടയില്‍ നിന്നുള്ള എംപിയായ ബ്രിജി ഭൂഷണ്‍ ശരണ്‍ ആണ് രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. മോദിക്ക് നീരവ് മോദിയുടെ തട്ടിപ്പുകളില്‍ പങ്കുണ്ടെന്ന രാഹുലിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ചാണ് ബ്രിജി ഭൂഷണ്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയിരിക്കുന്നത്.പട്ടികള്‍ എപ്പോഴും ഇങ്ങനെ കുരച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് ആനകള്‍ക്ക് നടക്കാതിരിക്കാന്‍ കഴിയില്ലല്ലോ?. പ്രധാനമന്ത്രി രാജ്യത്തിനുവേണ്ടി സേവനം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ വെറുതെ കുരക്കേണ്ടവര്‍ക്ക് കുരച്ചു കൊണ്ടിരിക്കാമെന്ന് ഭൂഷണ്‍ പറഞ്ഞു.

യുപിഎയുടെ ഭരണകാലത്താണ് രാജ്യത്തെ ഞെട്ടിച്ച അഴിമതി നടന്നിരിക്കുന്നത്. ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവന്നതെന്നുമാത്രം. കേസില്‍ ഇപ്പോള്‍ തങ്ങള്‍ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗാന്ധി തലമുറയിലെ ഇളമുറക്കാരന് ഇക്കാര്യത്തില്‍ അഭിപ്രായം പറയാന്‍ യാതൊരു അവകാശവുമില്ലെന്ന് ബ്രിജി ഭൂഷണ്‍ അഭിപ്രായപ്പെട്ടു.

ഉന്നതങ്ങളില്‍നിന്ന് പിന്തുണയില്ലാതെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടക്കാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ക്കുന്ന തട്ടിപ്പ് എങ്ങനെ നടന്നുവെന്ന് പ്രധാനമന്ത്രി പറയണമെന്ന് രാഹുല്‍ ഗാന്ധി കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. നീരവ് മോദിയുടെ തട്ടിപ്പില്‍ പ്രധാനമന്ത്രിക്ക് പങ്കുണ്ടെന്നും രാഹുല്‍ ആരോപിച്ചിരുന്നു.

Other News in this category4malayalees Recommends