ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി കേസ് പ്രതി മനോജ് ; പരോള്‍ നല്‍കിയത് കൃത്യം നടത്താനാകുമെന്നും കെ സുധാകരന്‍

ഷുഹൈബിനെ കൊലപ്പെടുത്തിയത് ടിപി കേസ് പ്രതി മനോജ് ; പരോള്‍ നല്‍കിയത് കൃത്യം നടത്താനാകുമെന്നും കെ സുധാകരന്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ കൃത്യം നടത്തിയത് ടിപി കേസ് പ്രതി മനോജെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. ശരീരത്തിലെ മുറിവുകള്‍ ഇതു വ്യക്തമാക്കുന്നുവെന്നും മനോജിന് പരോള്‍ നല്‍കിയത് ഈ കാര്യത്തിന് വേണ്ടിയാണെന്നും ആകാശ് സംഘത്തില്‍ ഉണ്ടെങ്കില്‍ കൃത്യത്തെ കുറിച്ച് ജയരാജന്‍ അറിയാതെ പോകുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.


കൊല നടത്താന്‍ വേണ്ടിയാണ് മനോജിന് പരോള്‍ നല്‍കിയത്. അറസ്റ്റിലായ പ്രതി ജയരാജന്റെ സന്തത സഹചാരിയാണ്. അതുകൊണ്ട് തന്നെ ഇത്രയും അടുപ്പമുള്ള ആള്‍ക്കാര്‍ കുറ്റം ചെയ്യുമ്പോള്‍ ജയരാജന് ഇക്കാര്യം അറിയില്ലേയെന്നും സുധാകരന്‍ ചോദിക്കുന്നു.

്അറസ്റ്റിലായത് സിപിഎമ്മിന്റെ സൈബര്‍ പോരാളിയാണ്. പോലീസിലെ സിപിഎം അനുഭാവികള്‍ കേസിന്റെ അന്വേഷണം വഴി തെറ്റിക്കുകയാണ്. വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോര്‍ത്തി കൊടുക്കും. ഇപ്പോള്‍ പിടിയിലായവര്‍ ഡമ്മി പ്രതികളല്ലെന്ന് പോലീസ് തെളിയിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Other News in this category



4malayalees Recommends