രജനികാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി

രജനികാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍ നിന്ന് തിരിച്ചടി
രജനീകാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി. രജനീകാന്ത് ചിത്രം കൊച്ചടയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രൈവറ്റ് ഫിനാന്‍സിംഗ് കമ്പനിയായ ആഡ് ബ്യൂറോയില്‍നിന്ന് രനികാന്തിന്റെ ഭാര്യ ലത ഡയറക്ടറും മകള്‍ ചെയര്‍മാനുമായ കമ്പനി പത്തു കോടി രൂപ കടമെടുത്തിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ നാല് കോടി രൂപയോളം മാത്രമാണ് കമ്പനിക്ക് തിരിച്ചു നല്‍കാന്‍ സാധിച്ചത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്യൂറോ സുപ്രീംകോടതിയെ സമീപിച്ചത്.

രണ്ടാഴ്ച്ചയ്ക്കകം നല്‍കാനുള്ള തുകയും അതിന്റെ പലിശയും കൊടുത്തു തീര്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. രജനികുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ്‌സായിരുന്നു ആഡ് ബ്യൂറോയില്‍നിന്ന് കടമെടുത്തത്. മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റിന് പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ലത വ്യക്തിപരമായി ഈ പണം അടയ്ക്കണം.

150 കോടി രൂപ നിര്‍മ്മാണ ചെലവുണ്ടായിരുന്ന ചിത്രത്തിന് 2014 ഏപ്രിലിലാണ് ആഡ് ബ്യൂറോ 6.2 കോടി രൂപ വായ്പയായി നല്‍കിയത്. നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പണം കുറവ് വന്നപ്പോഴായിരുന്നു ഈ കടമെടുക്കല്‍.

Other News in this category4malayalees Recommends