മുസ്ലിം ആയി ജീവിക്കണം, പൂര്‍ണ്ണ സ്വാതന്ത്രം വേണം ; തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ

മുസ്ലിം ആയി ജീവിക്കണം, പൂര്‍ണ്ണ സ്വാതന്ത്രം വേണം ; തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ
മുസ്ലിം ആയി ജീവിക്കണം, തനിക്ക് മാതാപിതാക്കളോട് വെറുപ്പില്ലെന്ന് ഹാദിയ. ഞാന്‍ മുസ്ലിമാണ്. തനിക്ക് സ്വതന്ത്രയായി ജീവിക്കുന്നതിനുള്ള പൂര്‍ണസ്വാതന്ത്രം വേണം. അതു കോടതി പുനഃസ്ഥാപിക്കണമെന്ന് ഹാദിയ സുപ്രീം കോടതിയെ അറിയിച്ചു. സത്യവാങ്മൂലത്തിലാണ് ഹാദിയ ഇക്കാര്യം വ്യക്തമാക്കിയത്.

വീട്ടുതടങ്കലില്‍ കഴിഞ്ഞ വേളയില്‍ അനുഭവിച്ച യാതനങ്ങള്‍ക്ക് നഷ്ടപരിഹാരം വേണം. തനിക്ക് ഉണ്ടായത് പരിഹരിക്കാന്‍ സാധിക്കാത്ത നഷ്ടമാണ്. പലതരത്തില്‍ തനിക്കെതിരെ പ്രചരണങ്ങളുണ്ടായി. ഇവ അടിസ്ഥാനരഹിതവും വിദ്വേഷം നിറഞ്ഞതുമായിരുന്നു. തന്റെ മാനസികനില തകര്‍ന്നുവെന്നും ഐഎസുമായി ബന്ധമുണ്ടെന്നും ആരോപണങ്ങളുണ്ടായി. ഇതിന്റെ പേരില്‍ മാധ്യമവിചാരണ നടന്നു. തന്റെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. എന്‍ഐഎയിലെ ചില ഉദ്യോഗസ്ഥര്‍ എന്നോട് പെരുമാറിയത് ക്രിമിനലും തീവ്രവാദിയും എന്ന നിലയിലാണ്. തെറ്റ് ചെയ്യാതെയാണ് ഇത്തരം പീഡനങ്ങള്‍ നേരിട്ടത്. പീഡനങ്ങള്‍ക്ക് കാരണമായി മാറിയത് മൗലികഅവകാശം വിനയോഗിച്ചതാണ്. തനിക്ക് ഇതിനു നഷ്ടപരിഹാരം വേണം. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോടും ഉത്തരവാദിത്തപ്പെട്ടവരോടും നിര്‍ദേശിക്കണം.

25 പേജ് ദൈര്‍ഘ്യമുള്ളതാണ് സത്യവാങ്മൂലം. മാതാപിതാക്കളോടുള്ള കടപ്പാട് വിലമതിക്കാന്‍ സാധിക്കില്ല. അവരെ ഉപേക്ഷിക്കുകയോ തള്ളിപ്പറയുകയോ ചെയില്ല. മാതാപിതാക്കള്‍ ഇസ്ലാം വിശ്വാസം ഉപേക്ഷിക്കാനാണ് പറയുന്നത്. ഇസ്ലാം വിശ്വാസം ഉപേക്ഷിക്കാതെ വീട്ടിലേക്ക് വരാന്‍ പാടില്ലെന്നാണ് അവര്‍ പറയുന്നത്. പക്ഷേ തനിക്ക് ഇന്ത്യന്‍ പൗരയായി ജീവിക്കാനും മരിക്കുന്നതിനുള്ള അവകാശം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഹാദിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതി വ്യാഴാഴ്ച പരിഗണിക്കും.

Other News in this category4malayalees Recommends