തടിവച്ച് നിത്യ ; ആരോപണങ്ങള്‍ കൂസാതെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം

തടിവച്ച് നിത്യ ; ആരോപണങ്ങള്‍ കൂസാതെ കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവച്ച് താരം
മലയാളത്തില്‍ സജീവമല്ലെങ്കിലും നടി നിത്യമേനോന്‍ തമിഴിലും തെലുങ്കിലും സജീവമാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിത്യയുടെ വണ്ണം ചര്‍ച്ചയാകുകയാണ്. തടിച്ച ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങളും മടിയില്ലാതെ നടി പങ്കുവയ്ക്കുന്നുണ്ട്.


വിജയ് ചിത്രം മെര്‍സലില്‍ തടിയുള്ള ലുക്കില്‍ ആയിരുന്നു നിത്യ എത്തിയത്. അനുഷ്‌കയെ പോലുള്ള നടികള്‍ തടി കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ നിത്യ തന്റെ ശരീരഭാരത്തെക്കുറിച്ച് ആശങ്കപ്പെടുന്നതേയില്ല. ശരീരഭാരം കൂട്ടിയ നടിയെ വിമര്‍ശിച്ചും പ്രശംസിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതൊന്നും തന്നെ ഏശില്ലെന്ന നിലപാടിലാണ് നിത്യ.


ഏവ് എന്ന തെലുങ്ക് ചിത്രത്തിലാണ് നിത്യ ഇപ്പോള്‍ അഭിനയിക്കുന്നത്.പുതിയ ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രത്തെയാണ് നിത്യ അവതരിപ്പിക്കുന്നത്. സ്വവര്‍ഗരതിക്കാരിയായ ഒരു പെണ്‍കുട്ടിയുടെ വേഷമാണ് പുതിയ ചിത്രത്തില്‍ അവരുടേത്. ലെസ്ബിയന്‍ കഥാപാത്രമായി അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് താനെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ നിത്യ പറഞ്ഞിരുന്നു.

Other News in this category



4malayalees Recommends